അദ്ദേഹം പ്രോട്ടീൻ പൗഡർ ഉപയോഗിച്ചിരുന്നു; മമ്മൂട്ടിയുടെ ഫിറ്റ്നസിന്റെ രഹസ്യം വെളിപ്പെടുത്തി ജിം ട്രെയ്നർ! യുവാക്കളേപ്പോലും അസൂയപ്പെടുത്തുന്ന പല ലുക്കുകളിലും അദ്ദേഹം ഇതിനോടകം എത്തിക്കഴിഞ്ഞു. മമ്മൂട്ടിയുടെ പുതിയ ലുക്കുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുമ്പോൾ അദ്ദേഹത്തിന്റെ ഫിറ്റ്നസും ആളുകൾക്കിടയിൽ ചർച്ചയാകാറുണ്ട്. മമ്മൂക്കയുടെ ഈ ശരീരസൗന്ദര്യം ഇങ്ങനെ നിലനിൽക്കുന്നതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന്റെ ജിം ട്രെയ്നർ വിപിൻ സേവ്യറിന് കൂടിയുള്ളതാണ്. പതിനഞ്ച് വർഷമായി മമ്മൂട്ടിയുടെ ജിം ട്രെയ്നറാണ് വിപിൻ. ഇപ്പോൾ മമ്മൂട്ടിയുടെ ഭക്ഷണരീതിയേക്കുറിച്ചും വർക്കൗട്ടിനേക്കുറിച്ചും വിപിൻ മൂവി മാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖം ശ്രദ്ധേയമാകുകയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യമെന്നാണ് മമ്മൂക്ക എന്ന പേരു കേൾക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്കെത്തുക.




കൊവിഡ് ശമിക്കുമ്പോൾ ഇനി അടുത്തത് എന്തു ചെയ്യുമെന്നായിരുന്നു ലോക്ക്ഡൗൺ സമയത്ത് അദ്ദേഹം ചിന്തിച്ചത്. അതിന്റെയൊരു ഹോം വർക്കായിരുന്നു ഭീഷ്മപർവം, ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം, റോഷാക്ക് ഒക്കെ. ഭീഷ്മപർവം ചെയ്യുന്ന സമയത്ത് എല്ലാ ദിവസവും ഒന്നര, രണ്ട് മണിക്കൂർ അദ്ദേഹം വർക്കൗട്ട് ചെയ്യുമായിരുന്നു. മാറുന്ന കാലഘട്ടത്തിനനുസരിച്ച് മമ്മൂക്കയുടെ കഥാപാത്രങ്ങൾ, സൗണ്ട് മോഡുലേഷൻ, ടെക്നോളജി, അഭിനയം, ഫിറ്റ്നസ്, എൻർജി ലെവൽ എല്ലാം വ്യത്യസ്തമാണെന്ന് വിപിൻ പറയുന്നു. നല്ല ക്ഷമയുള്ള വ്യക്തിയാണ് മമ്മൂക്ക. 2007- 2008 കാലഘട്ടങ്ങളിൽ പഴശിരാജ, രൗദ്രം തുടങ്ങിയ സിനിമകളൊക്കെ ചെയ്യുന്ന സമയത്ത് അദ്ദേഹം പ്രോട്ടീൻ പൗഡർ ഉപയോഗിക്കുമായിരുന്നു. അതിന് ശേഷം ഏതാണ്ട് ഒന്നോ രണ്ടോ പ്രാവശ്യം, പ്രോട്ടീൻ കിട്ടാത്ത സമയത്ത് പ്രത്യേകിച്ച് യാത്ര ചെയ്യുന്ന സമയങ്ങളിലും പ്രോട്ടീൻ പൗഡർ ഉപയോഗിച്ചിരുന്നു. പിന്നീട് ഇത്തരം കാര്യങ്ങൾ ഒഴിവാക്കി.




പിന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമൊക്കെ തന്നെയാണ് അദ്ദേഹം കഴിക്കുന്നതെന്നും വിപിൻ പറഞ്ഞു.കാർബോഹൈഡ്രേറ്റ്സ് കൂടുതലുള്ള ഓട്സ്, ധാന്യങ്ങൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് മമ്മൂക്ക കഴിക്കുന്നത്. ഒരു കാലഘട്ടത്തിൽ ഓട്സ് തന്നെയായിരുന്നു. പിന്നീടാണ് ധാന്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നത്. എന്നിരുന്നാലും ഇപ്പോൾ സ്ലോ റിലീസിങ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇൻസുലിൻ കൂടുതലില്ലാത്ത കാർബോഹൈഡ്രേറ്റാണ് മമ്മൂക്ക കൂടുതലും ഉപയോഗിക്കുന്നത്. പച്ചക്കറികളും കൂടുതൽ ഉപയോഗിക്കും. അതിനുപരിയായി മുട്ട, മീൻ എന്നിവയും ഉൾപ്പെടുത്തും. ചിക്കൻ ഈയിടെയായി ഉപയോഗിക്കുന്നത് വളരെ കുറവാണ്. 




ഇതാണ് ഇപ്പോൾ മമ്മൂക്ക ഫോളോ ചെയ്യുന്നതെന്നും മമ്മൂക്കയുടെ ഭക്ഷണരീതിയേക്കുറിച്ച് ചോദിച്ച അവതാരകയുടെ ചോദ്യത്തിന് അദ്ദേഹം മറുപടിയായി പറഞ്ഞു. വർക്കൗട്ട് കഴിഞ്ഞ് വെറുതേ ഇരിക്കുന്ന സമയത്ത് മമ്മൂക്ക ഫോണെടുത്ത് റീൽസുകളൊക്കെ നോക്കും. പുതിയ പിള്ളേര് ചെയ്യുന്ന കാര്യങ്ങളൊക്കെ കാണും. എന്ത് കഴിവാണ് ഇപ്പോഴത്തെ പിള്ളേർക്ക് എന്നൊക്കെ പറയും. ഏറ്റവും താഴെയുള്ള ആൾക്കാരെയാണ് മമ്മൂക്ക എപ്പോഴും നോക്കുന്നത്. ഇവരൊക്കെ എന്തൊക്കെയാണ് ചെയ്യുന്നത്. ഇപ്പോൾ ആണുങ്ങളേക്കാളും പെണ്ണുങ്ങളാണ് വർക്കൗട്ട് ചെയ്യുന്നത്. എല്ലാവരും എന്ത് ഫിറ്റാണ്. ഇങ്ങനെയൊരു കൾച്ചർ നല്ലതാണ്, എന്നിങ്ങനെയാണ് മാമൂട്ടി പറയാറുള്ളത് എന്നും ട്രൈലെർ പറയുന്നു!

Find out more: