പ്രമോഷൻ പരിപാടിയുമായി ഉണ്ണി മുകുന്ദൻറെ മേപ്പടിയാൻ! മേപ്പടിയാൻ റിലീസിനോട് അനുബന്ധിച്ച് ജനുവരി ഒന്നു മുതൽ ജനുവരി 10 വരെ കാസർകോട് നിന്ന് തിരുവനന്തപുരം വരെ RED FM ആയി ചേർന്ന് റോഡ് ഷോ സംഘടിപ്പിക്കുന്നു. ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച 'മേപ്പടിയാൻ' ജനുവരി 14-ന് തിയേറ്ററുകളിൽ എത്തുകയാണ്. ഒരു LED വാഹനവും, രണ്ടു മേപ്പടിയാൻ ബ്രാൻഡഡ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര. വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദൻ ഫാൻസ് ഒപ്പം ചേരുന്നു. മേപ്പടിയാൻ സിനിമയുടെ റിലീസ് അനുബന്ധിച്ചുള്ള പ്രൊമോഷന്റെ ഭാഗമായാണ് നടത്തുന്നത്.
മേപ്പടിയാന്റെ ട്രൈലെർ, പാട്ടുകൾ LED വണ്ടിയിൽ കാണുന്നതിനോടൊപ്പം സമ്മാനങ്ങളും നേടാം. ഐശ്വര്യലക്ഷ്മി, നിർമൽ സഹദേവ്, തൻവി റാം എന്നിവർ ചേർന്ന് കാസറഗോഡ് വെച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് മേപ്പടിയാൻ ഒഫീഷ്യൽ പേജ് സന്ദർശിക്കുക. അല്ലെങ്കിൽ സൂപ്പർഹിറ്റ്‌സ് RED FM കേൾക്കുക. ജനുവരി 14-ന് സിനിമ ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്‌സ് ' മേപ്പടിയാൻ ' തീയേറ്ററുകളിലെത്തിക്കുന്നു. പി ആർ ഒ- എ എസ് ദിനേശ്. ഈ റോഡ് ഷോയിൽ ഉണ്ണി മുകുന്ദനും നിങ്ങളുടെ ഇഷ്ട താരങ്ങളും പങ്കെടുക്കുന്നു. നിങ്ങൾക്കും പങ്കാളികളാകാം. ഈ റോഡ് ഷോയിൽ ഉൾപ്പെടുത്തിയിട്ടുള്ള മേപ്പടിയാൻ ബ്രാൻഡഡ് കാറിനൊപ്പം നിന്ന് ഒരു സെൽഫി എടുക്കുക.
ആ സെൽഫി MeppadiyanRedFmRoadShow എന്ന ഹാഷ്ടാഗോടെ നിങ്ങളുടെ ഫേസ്ബുക് / ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയുക. വിജയികളെ കാത്തിരിക്കുന്നത് ഒരു സർപ്രൈസ് ആണ്. അതേസമയം മലയാളത്തിൽ മികച്ച സിനിമകൾ ഒന്നിനു പിറകെ ഒന്നായി വരുന്ന സന്തോഷത്തിലാണ് ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ, ഭ്രമം എന്നീ ചിത്രങ്ങളാണ് ഇനി മലയാളത്തിൽ ഉണ്ണി മുകുന്ദന്റേതായി വരാനിരിയ്ക്കുന്നത്. അതിനിടയിൽ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ.
രവി തേജ നായകനാകുന്ന ഖിലാടി എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്ന കാര്യം പറഞ്ഞിരിയ്ക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞു. ഏതാനും ചില ദിവസത്തെ ഷൂട്ടിങ് കൂടെ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും ലോക്ക് ഡൗൺ ആയി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായാൽ ഷൂട്ടിങ് പുനരാരംഭിയ്ക്കും എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. രമേഷ് വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജ്ജുൻ സർജ്ജ, മീനാക്ഷി ചൗധരി, ഡിംപിൾ ഹയതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പികുന്നത്.
Find out more: