വയറിലെ ഗ്യാസിന് അയമോദകം പരിഹാരം കണ്ടെത്തും.വയറിലെ ഗ്യാസിന് അയമോദകം പരിഹാരം കണ്ടെത്തും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നം വീർത്ത വയറിന് പലപ്പോഴും കാരണമാകുന്നു. ഇതു മൂലം മലബന്ധമുണ്ടാകുന്നു. ദഹനം പ്രശ്‌നമാകുന്നു. ഇതെല്ലാം ചാടുന്ന വയറിന് ഒരു പരിധി വരെ കാരണവുമാകുന്നു. ഗ്യാസ് നീക്കിയാൽ തന്നെ പലരുടേയും ചാടിയ വയർ കുറയ്ക്കാം. പ്രത്യേകിച്ചും ഗ്യാസ് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണമാണെങ്കിൽ. ഗ്യാസ് നീക്കാനും വയർ കുറയ്ക്കാനും സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ പലതും അടുക്കളയിൽ തന്നെ ലഭ്യമാണ്. ഇത്തരത്തിലെ ഒന്നിനെ കുറിച്ചറിയൂ. പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന പാനീയമാണിത്.ചാടുന്ന വയർ പലേരേയും അലട്ടുന്ന പ്രശ്‌നമാകുന്നു. ഇതിന് കാരണങ്ങൾ പലതാണ്. ചിലർക്ക് കൊഴുപ്പു കൂടുന്നതാകും കാരണം. മിക്കവാറും പേരുടെ കാരണം ഇതു തന്നെയാണ്. ഇതല്ലാതെ ചിലപ്പോൾ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളും ഇതിന് കാരണമാകാറുണ്ട്. വയറിന്റെ ആരോഗ്യത്തിന്, പ്രത്യേകിച്ചും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്ക് ഏറെ ഉത്തമമാണിത്. തടിയും വയറും കുറയ്ക്കാൻ ഏറെ നല്ലതാണിത്.


 ദഹനം മെച്ചപ്പെടുത്തിയും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇതു ചെയ്യുന്നത്. വേദനകൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.ഇതിൽ പ്രധാന ചേരുവകൾ അയമോദകമാണ്. ഇതിനൊപ്പം കായം, ഏലയ്ക്കാപ്പൊടി എന്നിവയും ചേർക്കും. അയമോദകം അഥവാ അജ്വെൻ രൂക്ഷ ഗന്ധമുള്ള ഒന്നാണ്.വയറിന്റെ ആരോഗ്യത്തിന് പ്രത്യേകിച്ചും. ഇത് നല്ല ദഹനത്തിന് സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നം ഒഴിവാക്കുന്നു. വയറ്റിലെ വിര പോലുള്ള പ്രശ്‌നങ്ങൾക്കിത് മരുന്നാണ്. വയറ്റിലെ കൊഴുപ്പുരുക്കാനും ഇതേറെ നല്ലതാണ്. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കളയുന്ന ഒന്നാണിത്.



ദഹന പ്രക്രിയയ്ക്ക് ഉത്തേജകം നൽകാനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും കഴിവുള്ള ഏലയ്ക്കാ ശരീരത്തിലെ കൊഴുപ്പ് ഏറ്റവും ഫലപ്രദമായി കത്തിച്ചു കളയാൻ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.അൽപം അയമോദകം എടുത്ത് വറുക്കുക ഇതിനൊപ്പം അൽപം കായവും. ഇവ രണ്ടും ചേർത്ത് വറുക്കുക. ഇത് പൊടിയ്ക്കണം. ഇത് ഒരു ഗ്ലാസ് നല്ല ചൂടുവെള്ളത്തിൽ ഇതു കലക്കുക. ഇതിൽ അൽപം ഏലയ്ക്കാപ്പൊടിയും കലക്കുക. ഇത് വെറും വയറ്റിൽ കുടിയ്ക്കാം. ഇത് ഗ്യാസ് മാറ്റുകയും വയർ ചാടുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. വയർ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്. ഇതിൽ ചേർക്കുന്ന ഏലയ്ക്കക്കും ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. ദഹന പ്രക്രിയയ്ക്ക് ഉത്തേജകം നൽകാനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും കഴിവുള്ള ഏലയ്ക്കാ ശരീരത്തിലെ കൊഴുപ്പ് ഏറ്റവും ഫലപ്രദമായി കത്തിച്ചു കളയാൻ സഹായിക്കുന്നു.  

మరింత సమాచారం తెలుసుకోండి: