പ്രിയപ്പെട്ട ഒരാളുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, വീട്, സ്ഥലം എന്നിവ ചേർത്തും പാസ്സ്‌വേർഡുകൾ സൃഷ്ടിക്കാതിരിക്കുക. മാത്രമല്ല അക്കങ്ങളും, അക്ഷരങ്ങളും, സ്പെഷ്യൽ ക്യാരക്ടർ (@#$%^&) എന്നിവ ചേർന്നുള്ള ഒരു കോമ്പിനേഷനിൽ പാസ്സ്‌വേർഡ് തയ്യാറാക്കുക.ഓർത്തിരിക്കാൻ പാകത്തിന് എളുപ്പമുള്ള പാസ്സ്‌വേർഡ് ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ പേരും ജനന വർഷവും ചേർന്നുള്ള കോമ്പിനേഷൻ, 123456, password എന്നിങ്ങനെയുള്ള പാസ്സ്‌വേർഡുകൾ തീർത്തും സുരക്ഷിതമല്ല.
നിങ്ങളുടെ അക്കൗണ്ടിൻ്റെ ആക്‌സസ്സ് നേടാൻ ശ്രമിക്കുന്ന് ഒരു ഹാക്കറിന് ജോലിഭാരരം കൂട്ടുകയാണ് ഈ സംവിധാനം ചെയ്യുന്നത്. മോർ-സെറ്റിങ്&പ്രൈവസി ഓപ്ഷനിൽ ചെന്ന് 2 സ്റ്റെപ് ഓതന്റിക്കേഷൻ ഓൺ ആക്കി ഇടുക.നിലവിലെ ഹാക്കിങ് രീതിയിൽ നിന്നും പൂർണമായ സംരക്ഷണം ഈ സംവിധാനം നൽകുന്നില്ല എങ്കിലും ഇത് ഉപയോഗപ്രദമാകില്ല എന്നർത്ഥമില്ല. നിങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ @twitter.com വിലാസമുള്ള ഇ-മെയിൽ നിരീക്ഷിക്കുന്ന ഒരു ശീലമുണ്ടാക്കുക. നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഇ-മെയിലും കാലാകാലങ്ങളിൽ വന്നേക്കാം.
അതിനാൽ ഈ മെയിലുകൾക്ക് ശ്രദ്ധ വേണം. നിങ്ങളുടെ അപ്ലിക്കേഷനും ബ്രൗസറും കാലാകാലങ്ങളിൽ അപ്‌ഡേറ്റുചെയ്യുക. പുതിയ അപ്‌ഡേറ്റിൽ സുരക്ഷയും സുരക്ഷാ സവിശേഷതകളും ഉൾപ്പെടുന്നു. അതിനാൽ അപ്‌ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്.ഒരു ഉപയോക്താവ് അകാരണമായി നിങ്ങളുടെ ട്വിറ്റർ പ്ലാറ്റ്‌ഫോമിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നുവെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഒന്നുകിൽ നിങ്ങളുടെ ട്വീറ്റുകൾ അവർ കാണുന്നത് അവസാനിപ്പിക്കുന്നതിനായി അവരെ ബ്ലോക്ക് ചെയ്യുക, അൺഫോളോ ചെയ്യുക.
click and follow Indiaherald WhatsApp channel