നമ്മുടെ മൂന്ന് മക്കളും, ഞാനും നിങ്ങളെ സെലിബ്രേറ്റ് ചെയ്യുന്നു; ഭർത്താവിന് ആശംസകൾ നൽകി മാധവി! ബോളിവുഡ്, തെലുങ്ക്, തമിഴ്, കന്നട, മലയാളം ഭാഷകളിൽ സജീവമായിരുന്ന നടി ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം മാറി, സ്വകാര്യ ജീവിതം ആസ്വദിയ്ക്കുകയാണ്. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവച്ച് മാധവി ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്.ഭർത്താവ് റാൽഫ് ശർമയുടെ ബർത്ത് ഡേ ആണ് മാധവിയുടെ ഏറ്റവും പുതിയ വിശേഷം. റാൽഫിന് പിറന്നാൾ ആശംസകൾ അറിയിച്ച് മാധവനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 'ഈ ദിവസം ഒരുപാട് സന്തോഷം നിറഞ്ഞതാവട്ടെ റാൽഫ്. 28 വർഷം ഒരുമിച്ച് ജീവിയ്ക്കുന്ന നിങ്ങളുടെ സന്തോഷവതിയായ ഭാര്യയും മൂന്ന് മക്കളും നിങ്ങളെ ആഘോഷിക്കുന്നു.






 പ്രിസില്ല (മകൾ) ഇംഗ്ലണ്ടിൽ നിന്ന് ബർത്ത് ഡേ ബോയ്ക്ക് അവളുടെ സ്‌നേഹം അയക്കുന്നു' എന്നാണ് മാധവി കുറിച്ചത്. ആകാശ ദൂത്ത്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ സിനിമകളിലൂടെ തൊണ്ണൂറുകളിൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മാധവി. ചെറുപ്പം മുതലേ കലയോടും ഡാൻസിനോടും എല്ലാം താത്പര്യമുള്ള പെൺകുട്ടിയായിരുന്നു മാധവി. തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം. ലാവ എന്ന ചിത്രത്തിലൂടെ 1980 ൽ ആണ് മലയാളത്തിലേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രമായ വളർത്തു മൃഗങ്ങൾ എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടി. തൊട്ടടുത്ത വർഷം ഓർക്കായി എന്ന ചിത്രത്തിലുടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തു.






മാധവി എന്ന് കേൾക്കുമ്പോൾ മലയാളികൾ ഇന്നും ആദ്യം ഓർക്കുന്നത് ആകാശദൂത് എന്ന ചിത്രം തന്നെയാണ്. ആയിരം നാവുള്ള അനന്തൻ എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ ചെയ്തത്‌. മാധവിയുടെ ആത്മീയ ആചാര്യനായ സ്വാമി രാമയാണ് തന്റെ അനുയായികളിലൊരാളായ ഫാർമസ്യൂട്ടിക്കൾ വ്യവസായി റാൽഫ് ശർമയുമായുള്ള നടിയുടെ വിവാഹത്തിന് കാരണം. 1995 ൽ മാധവിയും റാൽഫും പരസ്പരം കണ്ടുമുട്ടി, 96, ഫെബ്രുവരി 14 നായിരുന്നു ഇവരുടെ വിവാരം. വിവാഹത്തോടെ മാധവി സിനിമയെല്ലാം ഉപേക്ഷിച്ചു. ഭർത്താവിനൊപ്പം ന്യൂജേഴ്‌സിലേക്ക് ചേക്കേറി. മൂന്ന് മക്കളാണ് ദമ്പതികൾക്ക്.





'ഈ ദിവസം ഒരുപാട് സന്തോഷം നിറഞ്ഞതാവട്ടെ റാൽഫ്. 28 വർഷം ഒരുമിച്ച് ജീവിയ്ക്കുന്ന നിങ്ങളുടെ സന്തോഷവതിയായ ഭാര്യയും മൂന്ന് മക്കളും നിങ്ങളെ ആഘോഷിക്കുന്നു. പ്രിസില്ല (മകൾ) ഇംഗ്ലണ്ടിൽ നിന്ന് ബർത്ത് ഡേ ബോയ്ക്ക് അവളുടെ സ്‌നേഹം അയക്കുന്നു' എന്നാണ് മാധവി കുറിച്ചത്. ആകാശ ദൂത്ത്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ സിനിമകളിലൂടെ തൊണ്ണൂറുകളിൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മാധവി. ചെറുപ്പം മുതലേ കലയോടും ഡാൻസിനോടും എല്ലാം താത്പര്യമുള്ള പെൺകുട്ടിയായിരുന്നു മാധവി. തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം. ലാവ എന്ന ചിത്രത്തിലൂടെ 1980 ൽ ആണ് മലയാളത്തിലേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രമായ വളർത്തു മൃഗങ്ങൾ എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടി. തൊട്ടടുത്ത വർഷം ഓർക്കായി എന്ന ചിത്രത്തിലുടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തു.

మరింత సమాచారం తెలుసుకోండి: