ജോസഫൈൻ 'സ്റ്റുപ്പിഡ്' എന്ന് വിളിച്ചെന്ന് ലൂസി കളപ്പുര! തൻ്റെ ബുദ്ധിമുട്ട് മനസിലാക്കാൻ ജോസഫൈൻ ഒരിക്കലും തയ്യാറായില്ല. പരാതി പറയാൻ വിളിച്ച തന്നെ ജോസഫൈൻ 'സ്റ്റുപ്പിഡ്' എന്നാണ് വിളിച്ചെന്നും ലൂസി വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പരാതി പറയാൻ വിളിച്ച യുവതിയോട് കയർത്ത് സംസാരിച്ച സംഭവം വിവാദമായതോടെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തായ എംസി ജോസഫൈനെതിരെ ആരോപണവുമായി സിസ്റ്റർ ലൂസി കളപ്പുര. വനിതാ കമ്മീഷൻ അധ്യക്ഷ എന്നത് പദവിയല്ല, ഉത്തരവാദിത്തമാണ് ഇതെന്ന തിരിച്ചറിവ് അവർക്ക് ഉണ്ടായിരുന്നില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു.


   വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പരാതി കേൾക്കാനല്ല ജോസഫൈൻ സമയം കണ്ടെത്തിയത്. തന്നെ പരസ്യമായി മോശമായി ചിത്രീകരിക്കുകയും ചെയ്തു. സുപ്രീം ട്രിബ്യൂണലിൽ നിന്ന് പുറത്താക്കിയിട്ടും സിസ്റ്റർ ചെയ്യുന്നത് തെറ്റല്ലേ എന്നും ചോദിച്ചു. വിഷയയത്തിൽ ഞങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന പ്രസ്താവനയും അവരുടെ ഭാഗത്ത് നിന്നുമുണ്ടായി. ഇക്കാര്യങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണെന്നും ലൂസി വ്യക്തമാക്കി. സാങ്കേതിക കാരണങ്ങളാൽ പല ഘട്ടത്തിലും വനിതാ കമ്മീഷന് മുന്നിൽ ഹാജരാകാൻ കഴിഞ്ഞില്ല. പീന്നീട് എത്തിയപ്പോഴാണ് ജോസഫൈൻ്റെ ഭാഗത്ത് നിന്നും 'സ്റ്റുപ്പിഡ്' എന്ന പരാമർശം ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.



   ഒപ്പം സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ആളെ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോസഫൈനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നതെന്നാണ് റിപ്പോർട്ട്. രാജിസന്നദ്ധത അറിയിച്ച എം സി ജോസഫൈൻ്റെ തീരുമാനം പാർട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടെലിവിഷൻ ചാനലിൽ ലൈവ് പരിപാടിയ്ക്കിടെ സ്ത്രീയോട് സംസാരിച്ച രീതി വിവാദമായ സാഹചര്യത്തിലാണ് ജോസഫൈൻ രാജി സമർപ്പിച്ചത്. 



  ലൂസി കളപ്പുരയെ സഭയിൽ നിന്നും പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്‌ത് ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയർ ജനറൻ സിസ്‌റ്റർ ആൻ ജോസഫിന് കത്തയച്ചു. സഭയിൽ നിന്നും പുറത്താക്കിയ നടപടിയിൽ വിശദീകരണം നൽകണമെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. ആവശ്യമായ എല്ലാവിധ പിന്തുണയും ലൂസി കളപ്പുരയ്‌ക്ക് നൽകണമെന്ന് സംസ്ഥാന സർക്കാരിനയച്ച കത്തിൽ ദേശീയ വനിത കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. കത്ത് ലഭിച്ചതോടെ എഫ്‌സിസി സുപ്പീരിയർ ജനറൻ വൈകാതെ വിശദീകരണം നൽകേണ്ടതുണ്ട്.

Find out more: