പഴയകുന്നുമ്മൽ : പഴയകുന്നുമ്മൽ പഞ്ചായത്തിലെ അടയമണിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം അഡ്വ: ബി സത്യൻ ഉദ്ഘാടനം ചെയ്തു. അടയമണിൽ എത്തുന്ന യാത്രക്കാരുടെ ദുരിതത്തിന് ഇതോടെ പരിഹാരമായി. പൈ്രമറി ഹെൽത്ത് സെന്റർ ഉൾപ്പടെ ഉള്ള മേഖലയാണിത്. വ്യദ്ധർ ഉൾപ്പടെയുള്ളവർ പൊരിഞ്ഞ വെയ്ലത്തും മഴയത്തും കാത്തിരിപ്പ് കേന്ദ്രമില്ലാതെ സമീപത്തെ വീടുകളിലെ വരാന്തകളിൽ നിൽക്കേണ്ട ഗതികേടിലായിരുന്നു ഇത്രയും നാൾ. 

 

ഈ  സാഹചര്യത്തിലാണ് ബി. സത്യൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 2.5 ലക്ഷം ചെലവഴിച്ച് കാത്തിരിപ്പ് കേന്ദ്രം പണിക്കഴിപ്പിച്ചത്. പഴയകുന്നുമ്മൽ എസ്. സിന്ധുവിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ യഹീയ, വാർഡ് മെമ്പർമാരായ പ്രസന്ന, ഷിബു, സുജിത്ത് എന്നിവർ പങ്കെടുത്തു

Find out more: