പഞ്ചാബിലെ കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥി ഛന്നി; പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി രംഗത്ത്! കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ മുഖ്യമന്ത്രി ഛന്നിയ്ക്ക് പുറമെ നവ്‌ജ്യോത് സിങ് സിദ്ദുവിൻറെ പേരും മുഖ്യമന്ത്രി സ്ഥാനാർഥി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. ആഴ്ചകൾ നീണ്ട് നിന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥി ഛരൺജിത്ത് സിങ് ഛന്നി.ഛന്നിയും നവ്‌ജ്യോത് സിങ് സിദ്ദുവും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഛന്നിയുടെ പേര് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഉടൻ നവജ്യോത് സിങ് സിദ്ദു ഛന്നിയുടെ കൈ പിടിച്ച് ഉയർത്തി ആഹ്ളാദം പങ്കിടുകയും ചെയ്തു.
ജനങ്ങളാണ് കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നുമായിരുന്നു രാഹുൽ ഗാന്ധി പ്രഖ്യാപന വേളയിൽ പറഞ്ഞത്. ലുധിയാനയിൽ നടന്ന വിർച്വൽ റാലിയിലാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോൺഗ്രസിൽ ഇല്ലെങ്കിലും മുഖ്യമന്ത്രി ഛന്നിയും പിസിസി പ്രസിഡൻറ് നവജ്യോത് സിങ് സിദ്ദുവും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തെത്തുന്നത് ഭിന്നത ഇടയാക്കുമെന്നതിനാൽ നേതാക്കളുടെ പോര് പരിഹരിക്കാനുള്ള ഇടപെടലിൻറെ കൂടെ ഭാഗമാണ് സ്ഥാനാർഥ പ്രഖ്യാപനം. നേരത്തെ രണ്ടു മണ്ഡലങ്ങളിൽ ഛന്നിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം വന്നപ്പോൾതന്നെ, അദ്ദേഹം തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പാർട്ടി തന്ന അവസരങ്ങളിലെല്ലാം സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും നവ്‌ജ്യോത് സിങ് സിദ്ദുവിനെയും ജാക്കറിനെയും പോലുള്ള നേതാക്കൾ പഞ്ചാബ് കോൺഗ്രസിൻറെ അനുഗ്രഹമാണെന്നും ഛന്നി പ്രതികരിച്ചു. നിലവിലെ മുഖ്യമന്ത്രി കൂടിയായ ഛരൺജിത് ഛന്നിയെ രണ്ട് സീറ്റുകളിൽ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. ചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് ഛന്നി മത്സരിക്കുക. ഈ തീരുമാനത്തെ 'മാസ്റ്റർസ്ട്രോക്ക്' എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. 2007-ൽ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചത്.
പഞ്ചാബിലെ ജനങ്ങളാണ് കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് പറഞ്ഞ രാഹുൽ, ബിജെപിയിലും ആം ആദ്മിയിലും കാര്യങ്ങൾ അങ്ങനെയല്ലെന്നും കുറ്റപ്പെടുത്തി. "നരേന്ദ്രമോദിയും അരവിന്ദ് കെജരിവാളും ഏകാധിപതികളെ പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല. മുഖ്യമന്ത്രി ആരാകണമെന്നതിൽ എല്ലാവരിൽ നിന്നും അഭിപ്രായം തേടി" രാഹുൽ പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി കൂടിയായ ഛരൺജിത് ഛന്നിയെ രണ്ട് സീറ്റുകളിൽ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. ചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് ഛന്നി മത്സരിക്കുക. ഈ തീരുമാനത്തെ 'മാസ്റ്റർസ്ട്രോക്ക്' എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. 2007-ൽ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചത്.
Find out more: