ഇന്ത്യയുടെ കരട് ഡിജിറ്റൽ സ്വകാര്യതാ നിയമത്തിൽ പാളിച്ചകളോ? സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയോട് യോജിച്ചു കൊണ്ടുതന്നെ ആഗോള സമീപനങ്ങളെ പഠിച്ച് ഒരുക്കിയതാണ് പുതിയ ഡ്രാഫ്റ്റ്. സൂക്ഷ്മമായ രീതിയിൽ സന്തുലിതാവസ്ഥ പാലിച്ചും, മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം വ്യക്തമാക്കുന്നത്. 160 രാജ്യങ്ങളെ സ്വാധീനിച്ച യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ അല്ലെങ്കിൽ GDPR-മായി താരതമ്യപ്പെടുത്തുമ്പോൾ, ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ പതിപ്പ് മുഴുവൻ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കായുള്ള അതിന്റെ വലിയ നയവീക്ഷണത്തിന്റെ ഒരു ഭാഗം മാത്രമായാണ് ഇന്ത്യാ ഗവൺമെന്റ് കാണുന്നത്.
നവംബർ 18-ന് പ്രസിദ്ധീകരിച്ച കരട് ഡിജിറ്റൽ സ്വകാര്യതാ ബിൽ നേരത്തെ അസാധുവായ കരട് ബില്ലിനെ അപേക്ഷിച്ച് വ്യക്തിഗത ഡാറ്റയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കാണാം.
വൻകിട ടെക് കമ്പനികൾക്ക് ആശ്വാസം നൽകുന്ന തരത്തിൽ ക്രോസ്-ബോർഡർ ഡാറ്റ ഫ്ലോകളുടെ നിയമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. കൂടാതെ സ്റ്റാർട്ടപ്പുകൾ എളുപ്പത്തിൽ തുടങ്ങാൻ പാലിക്കേണ്ട വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതെസമയം തന്നെ ശ്രദ്ധിക്കേണ്ട ചില അപകടങ്ങളും ഈ ബില്ലിൽ ഒളിഞ്ഞിരിപ്പുണ്ട്. ബില്ലിലെ കടുത്ത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്ന് സർക്കാർ ഏജൻസികളെ മാറ്റി നിർത്തുന്നതാണ് ഇതിൽ ആദ്യത്തേത്. കൂടാതെ നിർദ്ദിഷ്ട നിയമ നിർമ്മാണത്തിലെ വ്യവസ്ഥകൾക്ക് മേൽനോട്ടം വഹിക്കാൻ ചുമതലപ്പെട്ട നിർദ്ദിഷ്ട ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിന്റെ പണമടയ്ക്കൽ പ്രക്രിയ ലഘൂകരിച്ചതാണ്.പുതുക്കിയ കരട് പതിപ്പിൽ നിയമലംഘകർക്ക് കനത്ത പിഴകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത സ്ഥാപനത്തിന്റെ വിറ്റുവരവുമായി ഇതിനെ ബന്ധിപ്പിച്ചിട്ടില്ല. പഴയ കരട് ബില്ലിൽ 90-ലധികം ക്ലോസുകൾ ഉണ്ടായിരുന്നെങ്കിൽ, പുതിയ ബില്ലിൽ കേവലം 30 ക്ലോസുകളാണുള്ളത്.
രാജ്യ സുരക്ഷാ കാരണങ്ങളാൽ കരട് നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ നിന്ന് തങ്ങളുടെ ഏജൻസികളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാ എന്നുണ്ട്. നിർദ്ദിഷ്ട നിയമ നിർമ്മാണത്തോടൊപ്പമുള്ള ഒരു വിശദീകരണക്കുറിപ്പിൽ അത്തരം ഇളവുകളുടെ ആവശ്യകതയെ ന്യായീകരിക്കുന്നതിനിടയിൽ, ദേശീയ പൊതുതാൽപ്പര്യ നയങ്ങൾ ചില സമയങ്ങളിൽ ഒരു വ്യക്തിയുടെ താൽപ്പര്യത്തേക്കാൾ വലുതാണെന്നാണ് സർക്കാർ വാദിച്ചത്.കേന്ദ്ര സർക്കാരിനും മറ്റു കേന്ദ്ര സർക്കാർ ഏജൻസികൾക്കും ഇളവുകൾ നൽകുന്നത് വിദഗ്ധർ ഉയർത്തുന്ന പ്രധാന ആശങ്കകളിൽ ഒന്നാണ്. ഒപ്പം യാതൊരു സുരക്ഷയും കൂടാതെ നിർദിഷ്ട ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിന്റെ സ്വാതന്ത്ര്യം കുറയ്ക്കുന്നതും പ്രശ്നമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിന്റെ ചെയർപേഴ്സണേയും അംഗങ്ങളേയും നിയമിക്കുന്നത് പൂർണമായും കേന്ദ്ര സർക്കാരിന്റെ വിവേചനാധികാരത്തിന് വിടുന്നതാണ് കരട് നിയമം.
"2019 ബില്ലിന് കീഴിൽ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയായി മുമ്പ് വിഭാവനം ചെയ്തിരുന്നതാണ്. എന്നാൽ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഇപ്പോൾ കേന്ദ്ര സർക്കാർ രൂപീകരിച്ച ഒരു ബോർഡാണ്. ബോർഡിന്റെ ഘടന, സേവന നിബന്ധനകൾ മുതലായവയിൽ സർക്കാരിന് വലിയ ഇടപെടൽ സാധ്യതയുണ്ടെന്ന് ഇകിഗായ് ലോയുടെ പങ്കാളിയായ നേഹ ചൗധരി പറയുന്നു.ലോകമെമ്പാടുമുള്ള ഡാറ്റ സംരക്ഷണ നിയമങ്ങൾ പരിശോധിക്കുമ്പോൾ, ആകെയുള്ള 194-ൽ 137 രാജ്യങ്ങളും ഡാറ്റയുടേയും സ്വകാര്യതയുടേയും സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തിയതായി കാണാം. ആഫ്രിക്കയും ഏഷ്യയും യഥാക്രമം 61% (54ൽ 33 രാജ്യങ്ങൾ), 57% വീതം നിയമനിർമ്മാണം നടത്തിയെന്നാണ് കണക്കുകൾ. ഐക്യരാഷ്ട സംഘടനാ സെക്രട്ടേറിയറ്റിലെ ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷനായ 'യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (UNCTAD) പുറത്തുവിട്ട റിപ്പോർട്ടാണിത്. ഏറ്റവും അവികസിതമായ രാജ്യങ്ങളിൽ ഡാറ്റ പരിരക്ഷയും സ്വകാര്യതാ നിയമങ്ങളും 48% (46-ൽ 22 രാജ്യങ്ങളിൽ) മാത്രമേയുള്ളൂ.
Find out more: