യൂണിവേഴ്‌സിറ്റി കോളേജിലെ പിഎസ്എസി പരീക്ഷാ സെന്ററുകള്‍ റദ്ദാക്കി. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും, തസ്തികമാറ്റം മുഖേനയും) 20ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കുന്ന പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റി കോളേജില്‍ ക്രമീകരിച്ചിരുന്ന 1, 2, 3 പരീക്ഷാ കേന്ദ്രങ്ങളില്‍ (രജിസ്റ്റര്‍ നമ്പര്‍ 111301 മുതല്‍ 112200 വരെയുളള ഉദ്യോഗാര്‍ത്ഥികള്‍) തിരുവനന്തപുരം, കണ്ണമ്മൂലയിലുളള ജോണ്‍കോക്‌സ് സിഎസ്‌ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിങ് കോളേജിലേക്കു (ഫോണ്‍: 9400368710, 7012448087) മാറ്റി.
നാലാം സെന്ററിലെ (രജിസ്റ്റര്‍ നമ്പര്‍ 112201 മുതല്‍ 112500 വരെയുളളവര്‍) തിരുവനന്തപുരം പേട്ടയിലുളള ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലും (ഫോണ്‍: 0471-2474081, 9495632853) പരീക്ഷ എഴുതേണ്ടതാണെന്ന് പിഎസ്‌സി അറിയിച്ചു. എന്നാൽ ചോദ്യപേപറിലെ സുരക്ഷിതത്വം ഭയന്നാണ് കോളേജിൽ നിന്ന് മാറ്റിയത് എന്നുള്ള അഭിപ്രായങ്ങളും പുറത്തുവരുന്നു
click and follow Indiaherald WhatsApp channel