വീട്ടുകാരുടെ നിർബന്ധത്തിൽ രണ്ടാം വിവാഹത്തിനൊരുങ്ങി നടി മീന! മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിച്ച താരത്തിന് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മോഹൻലാലുമായുള്ള മീനയുടെ സ്‌ക്രീൻ കെമിസ്ട്രി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ദൃശ്യം 2ലും ഇരുവരും ഒന്നിച്ചപ്പോൾ ആരാധകർ അത് ആഘോഷമാക്കിയിരുന്നു. കരിയറിൽ പ്രശ്‌നങ്ങളില്ലെങ്കിലും വ്യക്തി ജീവിതത്തിൽ വലിയൊരു വിഷമഘട്ടത്തെ അതിജീവിച്ച് വരികയാണ് താരം. പ്രിയതമന്റെ അപ്രതീക്ഷിത വേർപാടിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് താരം. മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്നുള്ള വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലൂടെ ഇതിനകം തന്നെ ഈ റിപ്പോർട്ട് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയായി തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരമായി മാറുകയായിരുന്നു മീന. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മീന വീണ്ടും വിവാഹത്തിനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മീനയ്ക്ക് അധികം പ്രായമില്ല, ചെറിയ മകളാണ് ഉള്ളത്. അതിനാൽ വീണ്ടും വിവാഹം ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് പ്രിയപ്പട്ടവർ പറഞ്ഞതായാണ് വിവരങ്ങൾ. കുടുംബത്തിൽ തന്നെയുള്ള ഒരു ബിസിനസുകാരനാണ് വരനായി എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മീനയെ നേരത്തെ അറിയാവുന്ന ആളാണത്ര അദ്ദേഹം. വിദ്യാസാഗറിനെയും അദ്ദേഹത്തിന് പരിചയമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായേക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്ന വൈറൽ റിപ്പോർട്ടിനെക്കുറിച്ച് മീനയോ പ്രിയപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പതിവ് പോലെ തന്നെ ഇതും കുപ്രചാരണമായിരിക്കുമെന്നാണ് ആരാധകരുടെ കമന്റുകൾ. അപ്രതീക്ഷിതമായി പ്രിയതമൻ പോയപ്പോൾ തളർന്ന് പോയെങ്കിലും ശക്തയായി മീന തിരിച്ചെത്തിയിരുന്നു. പ്രിയപ്പെട്ടവർ നൽകിയ പിന്തുണ പറഞ്ഞറിയിക്കാനാവുന്നതല്ലെന്നായിരുന്നു താരം അന്ന് പ്രതികരിച്ചത്. നാളുകൾക്ക് ശേഷമായി സിനിമയിലേക്ക് താരം തിരിച്ചെത്തിയപ്പോൾ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അറേഞ്ച്ഡ് മാര്യേജിലൂടെയായി ഒന്നിച്ചവരാണ് വിദ്യാസാഗറും മീനയും. വിദ്യാസാഗറിന്റെ പ്രൊപ്പോസൽ വന്നപ്പോൾ ആദ്യം മീന സമ്മതിച്ചിരുന്നില്ല. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന തരത്തിലുള്ള പേഴ്‌സണാലിറ്റിയാണ് അദ്ദേഹത്തിന്റേതെന്നായിരുന്നു അന്ന് പ്രിയപ്പെട്ടവർ മീനയോട് പറഞ്ഞത്. വിവാഹശേഷവും മീന അഭിനയിക്കുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും, ഇത് മീനയുടെ ജോലി ആണെന്നറിയാമെന്നുമായിരുന്നു വിദ്യാസാഗർ മീനയോട് പറഞ്ഞത്.
സന്തുഷ്ടകരമായ കുടുംബജീവിതം നയിച്ച് വരികയായിരുന്നു ഇരുവരും. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായ വിയോഗം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു വിദ്യാസാഗർ വിടവാങ്ങിയത്. താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ കുറേയേറെ പ്രാവുകളുണ്ടായിരുന്നു. അവയുടെ മണവും കാഷ്ഠ്യമുള്ള വായു ശ്വസിക്കുകയും ചെയ്തപ്പോഴായിരുന്നു വിദ്യാസാഗറിന് അസുഖം വന്നത്. കൊവിഡിനെത്തുടർന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പലരും പറഞ്ഞത്. അതല്ലെന്ന് വ്യക്തമാക്കി മീന എത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് നേരത്തെയുണ്ടായിരുന്നു. അതിനിടയിലാണ് അലർജി പ്രശ്‌നങ്ങളും വന്നത്. ശ്വാസകോശം മാറ്റിവെക്കാനായി ശ്രമിച്ചിരുന്നുവെങ്കിലും ദാതാവിനെ കിട്ടിയിരുന്നില്ല.
Find out more: