മോദിക്ക് വൈറസ് തടയാൻ അല്ല താല്പര്യം: വിമർശനം തടയാൻ! കൊവിഡ് നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും തെറ്റുസമ്മതിച്ച് ഉടൻ പ്രതിരോധ പ്രവർത്തനങ്ങൾ തുടരണമെന്നും ലാൻസെറ്റ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ സർക്കാർ ചെയ്യുന്നത് വിമർശനങ്ങളെ ഇല്ലാതാക്കാനുള്ള നടപടികളാണെന്നും വൈറസിന് എതിരെയുള്ള പോരാട്ടമല്ലെന്നുമുള്ള വിമർശനവും ലാൻസെറ്റ് നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആരോഗ്യമന്ത്രി ഹർഷ്‍വർധനെയും പേരെടുത്ത് പരാമർശിച്ചിട്ടുമുണ്ട്. നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അന്താരാഷ്ട്ര മെഡിക്കൽ ജേണൽ ദ് ലാൻസെറ്റ്. മെയ് എട്ടിന് വെബ്‍സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗത്തിലാണ് 'ഇന്ത്യയിലെ കൊവിഡ് അടിയന്തരാവസ്ഥ'യെക്കുറിച്ച് വിമർശനം. മാർച്ച് മാസം ഇന്ത്യ അവസാനഘട്ട മത്സരത്തിൽ ആണെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. വെറും 21 ശതമാനം ജനങ്ങൾക്ക് മാത്രമാണ് കൊവിഡ് ആൻറിബോഡിയുള്ളതെന്ന് ഐസിഎംആർ സിറോസർവേയിൽ അറിയിച്ചതാണ്.



  ഇതൊന്നും പരിഗണിക്കാതെ സർക്കാർ അയഞ്ഞു. വിമർശകരെ ട്വിറ്ററിൽ തടയാനാണ് സർക്കാർ ശ്രദ്ധിച്ചത്, മഹാമാരി തടയാനല്ല - ലാൻസെറ്റ് വിമർശിച്ചു. ഇന്ത്യയിൽ കൊവിഡിൻറെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതാണ്. സർക്കാർ ഇത് അവഗണിച്ചു. പക്ഷേ, അതെല്ലാം അവഗണിച്ച് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മതപരിപാടികൾ സംഘടിപ്പിച്ചു. വെറും 2 ശതമാനം ജനങ്ങൾക്ക് മാത്രമാണ് വാക്സിൻ കിട്ടിയത്. കേന്ദ്രസർക്കാരിൻറെ വാക്സിൻ പദ്ധതി അപ്പാടെ പരാജയമായി.സംസ്ഥാനങ്ങളോട് സംസാരിക്കാതെ പദ്ധതി മാറ്റി. ഇത് വാക്സിൻ വിതരണം തടസ്സപ്പെടാനും വലിയ ആശയക്കുഴപ്പത്തിനും കാരണമായി - ലാൻസെറ്റ് നിരീക്ഷിക്കുന്നു. സൂപ്പർസ്പ്രെഡറുകൾ ആകാൻ സാധ്യതയുള്ള ഉത്സവങ്ങളെക്കുറിച്ച് സർക്കാരിന് അറിവുണ്ടായിരുന്നു. ആദ്യം തന്നെ ഇപ്പോഴത്തെ വാക്സിൻ വിതരണ പദ്ധതി നിർത്തണം.



   അത് വേഗത്തിലാക്കാൻ വേണ്ട നടപടിയെടുക്കണം. പ്രാദേശിക ഭരണകൂടങ്ങളെയും, പ്രൈമറി ആരോഗ്യകേന്ദ്രങ്ങളെയും കേന്ദ്രീകരിച്ച് ഇത് സർക്കാർ നടപ്പിലാക്കണം. രണ്ടാമത് കൊവിഡ്-19 വ്യാപനം പരമാവധി കുറയ്ക്കണം. പുതിയ ലോക്ക് ഡൗൺ കൂടെ വേണമെങ്കിൽ സർക്കാരിന് പരിഗണിക്കാവുന്നതേയുള്ളൂ. രണ്ട് മാറ്റമാണ് ഇന്ത്യ ഉടൻ പ്രാബല്യത്തിലാക്കേണ്ടതെന്ന് ലാൻസെറ്റ് വാദിക്കുന്നു. സ്വയംവരുത്തിവച്ച ഈ വിന തിരിച്ചറിഞ്ഞ് സർക്കാർ ഉത്തരവാദിത്തം കാണിക്കണം. സർക്കാർ കൊവിഡ്-19 ടാസ്‍ക്ഫോഴ്‍സ് കൂടിയിട്ട് മാസങ്ങളായി, ഇതിൻറെ ഫലം ഇന്ത്യ അനുഭവിക്കുകയാണ്. ഉത്തരവാദിത്തത്തോടെ നേതാക്കൾ പെരുമാറണം, സുതാര്യമായി വിവരങ്ങൾ കൈകാര്യം ചെയ്യണം, ശാസ്ത്രീയമായി പ്രതിരോധം തീർക്കുകയും വേണം - ലാൻസെറ്റ് ഓർമ്മിപ്പിക്കുന്നു. 




 ഒരു പഠന റിപ്പോർട്ട് അനുസരിച്ച് 10 ലക്ഷം മരണങ്ങൾ ഈ വർഷം ഓഗസ്റ്റോടെ ഇന്ത്യയിൽ ഉണ്ടാകും - ലാൻസെറ്റ് പറയുന്നു. ലോകത്തെ ഏറ്റവും ആധികാരികമായ പ്രസിദ്ധീകരണങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആഴ്‍ച്ചയിൽ പ്രസിദ്ധപ്പെടുത്തുന്ന ലാൻസെറ്റ്, ലണ്ടൻ, ന്യൂയോർക്ക്, ബെയ്‍ജിങ് എന്നിവിടങ്ങളിൽ നിന്നാണ് പ്രസാധനം ചെയ്യുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ അപൂർവമായി ഇടപെടുന്ന ലാൻസെറ്റ്, 2020ൽ ഡോണൾഡ് ട്രംപിനെ വീണ്ടും യുഎസ് പ്രസിഡൻറായി തെരഞ്ഞെടുക്കരുതെന്ന് എഡിറ്റോറിയലിൽ അഭ്യർഥിച്ചിരുന്നു.

Find out more: