കിറ്റക്സ് സാബുവിന് മറുപടിയുമായി മുഖ്യമന്ത്രി! നിക്ഷേപ സൗഹൃദമായ സംസ്ഥാനം എന്നാണ് കേരളം പേരുകേട്ടിട്ടുള്ളത്. എന്നാൽ വസ്തുതയ്ക്ക് നിരക്കാത്ത ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഒറ്റപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം നീക്കങ്ങൾ നാടിന്റെ മുന്നോട്ടു പോക്കിനെ തക‍ർക്കാൻ മാത്രമേ സഹായിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാ‍ർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന കിറ്റക്സ് എംഡി സാബു എം ജേക്കബിന്റെ ആരോപണം കേരളത്തെ മൊത്തം അപമാനിക്കാനുള്ള ആസൂത്രിതമായ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റക്സിന് വിമാനം അയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താൽപര്യം കൊണ്ടാകും.



   അവിടെ വ്യവസായം വരുന്നത് അവ‍ർ നല്ല കാര്യമായി കാണുന്നുണ്ടാകും. എന്നാൽ ഇതുയർത്തുന്ന ഗൗരവ പ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് വസ്തുതകൾക്ക് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവും ചട്ടവും പാലിക്കാൻ എല്ലാവ‍ർക്കും ബാധ്യതയുണ്ട്. പരാതികൾ വന്നാൽ പരിശോധന ഉണ്ടാകും. അത് വേട്ടയാടലായി കാണേണ്ടതില്ല. ആരെയെങ്കിലും വേട്ടയാടാൻ ഈ സർക്കാർ തയ്യാറല്ല. കേരളത്തിൽ വ്യവസായം നടത്തുന്ന എല്ലാവർക്കും അത് ബോധ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കൊവിഡ് കേസുകളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെങ്കിലും സാധാരണ നിലയിലേക്ക് സംസ്ഥാനം എത്തേണ്ടതുണ്ട്. ഘട്ടം ഘട്ടമായി ഇളവുകൾ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



  കൊവിഡ് കേസുകളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെങ്കിലും സാധാരണ നിലയിലേക്ക് സംസ്ഥാനം എത്തേണ്ടതുണ്ട്. ഘട്ടം ഘട്ടമായി ഇളവുകൾ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ല. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൻ്റെ തിരിച്ചടി പല സംസ്ഥാനങ്ങളിലും കുറഞ്ഞെങ്കിലും കേരളത്തിൽ കൊവിഡ് കേസുകൾ കുറയാത്തതിൽ പലർക്കും ആശങ്കയുണ്ട്. എന്നാൽ അമിതമായി ഭയപ്പെടേണ്ട സാഹചര്യമില്ല.



കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.ഡെൽറ്റ വകഭേദമാണ് രണ്ടാം തരംഗത്തിൽ കേരളത്തിലെത്തിയത്. മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചു. മേയ് മാസത്തിലാണ് കേരളത്തിൽ രണ്ടാം ഘട്ടം ആരംഭിച്ചത്. ടിപി ആർ 29 ശതമാനം ഉയരുകയും പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തിലേക്ക് ഉയരുകയും ചെയ്തു. ടിപിആർ കുറഞ്ഞ് പത്ത് ശതമാനത്തിനടുത്ത് മാറ്റമില്ലാതെ ദിവസങ്ങളായി നിൽക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി.

Find out more: