അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ഭേദപ്പെടുമെന്നു കാട്ടി ഇൻഹേലറുമായി ഇസ്രായേൽ രംഗത്ത്. നദീർ അബെർ എന്ന പ്രഫസറാണ് ഇൻഹേലർ വികസിപ്പിച്ചത്. എക്സോ സിഡി 24 എന്ന മരുന്നാണ് ഇൻഹേലർ രൂപത്തിൽ രോഗികൾക്ക് നൽകുന്നത്. 96 ശതമാനം ഫലപ്രാപ്തി ഇൻഹേലറിന് ഉള്ളതായാണ് ഗവേഷകർ വ്യക്തമാക്കുന്നത്.അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ഭേദമാക്കുന്ന ഇൻഹേലറുമായി ഇസ്രായേൽ. കഴിഞ്ഞ ആറ് വ‍ർഷമായി കാൻസ‍ർ ചികിത്സയ്ക്ക് എക്സോ സിഡി 24 വികസിപ്പിക്കുന്ന ഗവേഷണത്തിൽ ഏ‍ർപ്പെട്ടിരിക്കുകയായിരുന്നു നദീ‍ർ. ഇതേ രീതി ഉപയോഗിച്ചാണ് ഇൻഹേലർ വികസിപ്പിച്ചത്. ദിവസവും കുറച്ച് സമയം വെച്ച് അഞ്ച് ദിവസത്തോളമെടുത്താണ് മരുന്ന് ശ്വസിപ്പിക്കുന്നത്. ചിലവ് കുറഞ്ഞ ചികിത്സാ രീതിയാണിത്. പാ‍ർശ്വഫലങ്ങൾ ഇല്ലെന്നും നദീർ വ്യക്തമാക്കി.ടെൽ അവീവിലെ സൗരാസ്കി മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ 30 പേരിൽ 29 പേരും ഇൻഹേല‍ർ ഉപയോഗത്തിലൂടെ രോഗമുക്തിരായി. 


  മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാൻ കഴിഞ്ഞു. ഒരു തവണ മാത്രമാണ് രോഗികൾക്ക് മരുന്ന് നൽകിയത്.മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിന് നദീറും സംഘവും അപേക്ഷ സമ‍ർപ്പിച്ചിരിക്കുകയാണ്. ഇസ്രായേൽ സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ കൂടുതൽ പേർക്ക് മരുന്ന് നൽകാനുള്ള ഒരുക്കത്തിലാണ് ഇവർ. അതേസമയം സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവി‍‍ഡ് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് പരിശോധനയും ഉയർത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 80106 സാമ്പിളുകൾ പരിശോധിച്ചിരിക്കുന്നത്. 18 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 


 യു.കെ.യിൽ നിന്നു വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 81 പേർക്കാണ് ഇതുവരെ കൊവിഡ് -19 സ്ഥിരീകരിച്ചത്. ഇവരിൽ 69 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന് വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി ഒ സി ടി പി സി ആർ, ആർ‍ ടി, എൽ എ എം പി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,02,94,203 സാമ്പിളാണ് പരിശോധനയ്ക്കായി അയച്ചത്.

Find out more: