പതിനാറാം വയസ്സിൽ സിനിമയിലെത്തിയ ജയലളിതയുടെ തുടക്ക കാലം മുതൽ തലൈവി എന്ന ചിത്രത്തിൽ പറയുന്നുണ്ട്. 'തലൈവി എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. കിംവദന്തികളിൽ നിന്നും വിട്ടു നിൽക്കണം. രാജ്യത്ത് എല്ലായിടത്തും സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവൃത്തിക്കാൻ തുടങ്ങിയാൽ മാത്രമേ ചിത്രം റിലീസ് ചെയ്യുകയുള്ളൂ' എന്ന് കങ്കണ വ്യക്തമാക്കി. ജയലളിതയുടെ വഴിക്കാട്ടിയും, ജയലളിത ജീവിതത്തിൽ ഏറ്റവും അധികം പ്രധാന്യം നൽകിയ വ്യക്തിയുമായ എം ജി ആറിന്റെ വേഷത്തിൽ എത്തുന്നത് അരവിന്ദ് സ്വാമിയാണ്. നാസർ, ഭാഗ്യ ശ്രീ, സമുന്ദ്രക്കനി, മധു ബാല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.
വിഷാൽ വിട്ടൽ ഛായാഗ്രഹണം നിർവ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതം നൽകിയത് ജി വി പ്രകാശ് ആണ്. തലൈവി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകൾ സത്യമല്ല എന്ന പറഞ്ഞ് നായിക കങ്കണ തന്നെ രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ.തിയേറ്റുകൾ എല്ലാം തുറക്കട്ടെ, എന്നും നടി അഭിപ്രായപ്പെടുന്നു. ജെ ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ റിലീസിങ് സംബന്ധിച്ച് പല ഗോസിപ്പുകളാണ് ഇപ്പോൾ പ്രചരിയ്ക്കുന്നത്. ആഗസ്റ്റിൽ സിനിമ റിലീസ് ചെയ്യും എന്നും, ഒ ടി ടി റിലീസ് ആയിരിയ്ക്കും എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു.