42ാം വയസ്സിൽ വീണ്ടും അച്ഛനാകാൻ ഒരുങ്ങി നടൻ നരെയ്ൻ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്ത് എന്ന സിനിമയിലൂടെയാണ് നരെയ്ൻ അരങ്ങേറിയതെങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ യുവതാരത്തിന് ശോഭിക്കാനായില്ല. പിന്നീട് താരത്തെ തേടിയെത്തിയ കഥാപാത്രങ്ങളെയെല്ലാം നരെയ്ൻ തൻ്റെ കൈയ്യിൽ ഭദ്രമാക്കുകയായിരുന്നു. തുടർന്നാണ് നരെയ്ൻ്റെ അഭിനയ പ്രതിഭ തമിഴകത്തും ശ്രദ്ധിക്കപ്പെട്ടത്. കാർത്തി നായകനായി ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൈദിയിലെ നരെയ്ൻ്റെ പ്രകടനം ഏറെ വാഴ്ത്തപ്പെട്ടിരുന്നു. സിനിമകളിലെന്ന പോലെ സോഷ്യൽ മീഡിയയിലും നരെയ്ൻ സജീവമാണ്. മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് നരെയ്ൻ.




  ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം പിന്നീട് അച്ചുവിന്റെ അമ്മ, റോബിൻഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മിൽ , ക്ലാസ്‌മേറ്റ്‌സ്, ഒടിയൻ, കൈദി തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ മിന്നും താരമായി മാറി. തെന്നിന്ത്യൻ സിനിമയിൽ സജ്ജീവമായ താരം സമൂഹമാധ്യമങ്ങളിലും തൻ്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഫോർ പീപ്പിൾ എന്ന ചിത്രത്തിൽ ശക്തമായ പൊലീസ് ഉദ്യോഗസ്ഥന വേഷത്തിലെത്തിയ നടനാണ് നരെയ്ൻ. തുടർന്ന് അച്ചുവിൻ്റെ അമ്മ എന്ന സിനിമയിലൂടെ നായക നിരയിലേക്കെത്തി. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകർ ഇപ്പോഴും മനസ്സിൽ സൂക്ഷിയ്ക്കുന്നത്.




  മലയാളികളുടെ ഇഷ്ടതാരമാണ് നരെയ്ൻ.തൻ്റെ പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലാണ് നരെയ്ൻ പുത്തൻ സന്തോഷത്തെ കുറിച്ച് പറഞ്ഞത്. നാൽപ്പത്തിരണ്ടാം വയസ്സിലാണ് നരെയ്ൻ വീണ്ടും അച്ഛനാകാൻ തയ്യാറെടുക്കുന്നത്. തുടക്കത്തിൽ തന്നെ പ്രഗത്ഭരായ സംവിധായകർക്കൊപ്പം സിനിമകൾ ചെയ്യാൻ സാധിച്ചുവെങ്കിലും നരേന് മലയാള സിനിമയിൽ കൃത്യമായി ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോഴിതാ നരെയ്ൻ തൻ്റെ ജീവിതത്തിലെ പുത്തൻ സന്തോഷത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നരെയ്ൻ. 




  വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷം തികയുന്ന വേളയിൽ താനും ഭാര്യയും വീണ്ടും മാതാപിതാക്കളാകാൻ പോകുന്നു എന്ന സന്തോഷമാണ് നരേൻ ആരാധകർക്കു മുമ്പിൽ വെളിപ്പെടുത്തിയത്. താരത്തിൻ്റെ കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണ് എന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. നരെയ്ൻ കുറിച്ചു.

Find out more: