ജീവിതം മാറ്റിയ 13 ആം നമ്പർ; കോടികൾക്ക് അവകാശികളായി ഇവരും! ഏറെ ആരാധകരുള്ള സണ്ണിക്ക് മലയാളത്തിലും ഫാൻസ്‌ ഏറെയുണ്ട്. ഇടക്കിടെ കേരളത്തിൽ സന്ദർശനം നടത്തുന്ന സണ്ണിക്ക് കേരളത്തിനോടും ഒരു പ്രത്യേക ഇഷ്ടമാണ്. പോൺ സ്റ്റാർ എന്ന നിലയിൽ നിന്നുമാണ് ബൊളിവുഡിലെ മുൻ നിര നായികമാർക്കൊപ്പം സണ്ണിയും വളർന്നത്. പ്രത്യേകം ഒരു ഇൻട്രോയുടെ ആവശ്യവും ഇല്ലാത്ത നടിയാണ് സണ്ണി ലിയോൺ. 1981 മേയ് 13നു കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയ എന്ന പട്ടണത്തിലാണ് സണ്ണിയുടെ ജനനം. അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു. അമ്മ ഹിമാചൽ പ്രദേശിലെ സിറാമൗർ ജില്ലയിൽ നിന്നുമുള്ള ആളും. സണ്ണി ലിയോണിന്റെ അമ്മ 2008 ൽ ആണ് മരണപ്പെട്ടത്. ചെറുപ്പത്തിൽ കായികവിനോദങ്ങളിൽ ആക്റ്റീവ് ആയിരുന്ന സണ്ണി ചെറുപ്പത്തിൽ ഒരു ടോം ബോയ് ടൈപ്പ് ആയിരുന്നു. അഞ്ഞൂറ് കോടിയോളം ആസ്തിയുള്ള സണ്ണിയുടെ പ്രധാന വരുമാനമാർഗ്ഗങ്ങൾ പ്രൊഡക്ഷൻ ഹൗസ് നടത്തിപ്പ് മുതൽ ഒ വീഗൻ അത്‌ലഷർ ബ്രാൻഡിലെനിക്ഷേപത്തിൽ നിന്നുള്ള വരുമാനവും അടങ്ങുന്നതാണ്. കൂടാതെ സൗന്ദര്യവർദ്ധക ബ്രാൻഡുകളും സണ്ണിയുടെ ചുമതലയിലുണ്ട്.




43 കാരിയായ സണ്ണി ഇന്ന് കോടികളുടെ അധിപതിയാണ്. ജിസ്മം-2 വിലൂടെഹിന്ദി സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരം ക്രമേണ തെന്നിന്ത്യൻ സിനിമകളിലും ചുവടുറപ്പിച്ചു. സിനിമാ അഭിനയവും സാമൂഹ്യപ്രവർത്തനങ്ങളും സ്റ്റേജ് ഷോകളുമെല്ലാമായി സജീവമാണ് ഇന്ന് സണ്ണി. താരത്തിന്റെ പിറന്നാൾ ദിനമാണ് മെയ് പതിമൂന്ന്. പൊതുവെ പതിമൂന്നാം നമ്പർ നിർഭാഗ്യങ്ങൾ കൊണ്ട് വരും എന്ന വിശ്വാസം ചിലരിലെങ്കിലും നിലനിൽക്കുന്നുണ്ട് എങ്കിലും സണ്ണിയുടെ കാര്യത്തിൽ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത് പതിമൂന്ന് എന്ന അക്കമാണ്.നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുക്കുകയും ഹോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ള ലിയോൺ 2012ൽ പൂജാ ഭട്ടിൻ്റെ ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അതോടെ കരിയറിൽ സണ്ണി ലിയോൺ തന്റെ ജൈത്രയാത്ര തുടങ്ങുകയും ചെയ്തു. CAKnowledge അനുസരിച്ച്, ഒരു പ്രോജക്റ്റിനായി സണ്ണി ഇപ്പോൾ ഈടാക്കുന്നത് 1.2 കോടി രൂപയാണ്.





അങ്ങനെ എങ്കിൽ ലിയോണിൻ്റെ ആസ്തി ഏകദേശം അഞ്ഞൂറ് കോടിക്കടുത്തെന്നാണ് റിപ്പോർട്ട്. അതേസമയം സണ്ണിയുടെ കോടികൾക്ക് അവകാശികൾ മൂന്നുമക്കളാണ്.2011- ലായിഒരുന്നു ഡാനിയൽ വെബ്ബറുമായുള്ള സണ്ണിയുടെ വിവാഹം. 2017-ലാണ് മകൾ നിഷയെ സണ്ണി ദത്തെടുത്തത്. ഒരു വർഷത്തിന് ശേഷം വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളായ നോഹിന്റെയും ആഷറിന്റെയും അമ്മയായി സണ്ണി മാറി.2009 ആഗസ്റ്റിൽ സണ്ണി ലിയോണി സ്വന്തം സ്റ്റുഡിയോ തുറന്നു. ജീവിത പങ്കാളിയായ ഡാനിയേൽ വെബ്ബറുമായി ചേർന്നായിരുന്നു സംരംഭം തുടങ്ങിയത്. പുതിയ സ്റ്റുഡിയോയുടെ പോരായി കണ്ടെത്തിയത് സൺലൂസ്റ്റ് പിച്ചേഴ്‌സ് എന്ന് ആയിരുന്നു.




പിന്നീട് സണ്ണി ലിയോണി കഥ എഴുതി, സംവിധാനം ചെയ്ത പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചിത്രങ്ങൾ വിവിഡ് എന്റർടൈമെന്റ് വിതരണം ചെയ്യാൻ തുടങ്ങി. The Dark Side of the Sun എന്ന സ്വന്തമായി നിർമ്മിച്ച ആദ്യ ചിത്രം 2009 ൽ ലാസ് വികാസിലെ ഇറോട്ടിക്ക് ഹെറിറ്റേജ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. ആദ്യ ചിത്രത്തിലെ വിജയം ഉൾക്കൊണ്ട് അതെ വർഷം 2009 ജൂണിൽ Sunny Slumber Party എന്ന ചിത്രം നിർമ്മിച്ചു. എന്നാൽ ചിത്രം പ്രദർശനത്തിന് എത്തിയത് 2009 സെപ്റ്റമബറിൽ ആയിരുന്നു. ശേഷം പുറത്തിറങ്ങിയ Gia Portrait of a Porn Star (2010), Roleplay (2011), Goddess (2012) എന്നി ചിത്രങ്ങൾ പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചു,

 

Find out more: