പകുതി കുട്ടികൾ ക്ലാസിൽ വരേണ്ടതില്ല! അടുത്ത അധ്യയന വർഷംഇപ്രകാരമായിരിക്കും! എൻസിആര്‍ടി മുന്നോട്ടു വെക്കുന്ന പ്രധാന നിര്‍ദേശം സ്കൂളുകളില്‍ എല്ലാ സമയത്തും പകുതി വിദ്യാര്‍ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കാനാണ്. സ്കൂളിലെത്താതെ മുഴുവൻ വിദ്യാര്‍ഥികളും ടിവിയിലൂടെയും ഓൺലൈന്‍ മാര്‍ഗങ്ങളിലൂടെയും പാഠഭാഗങ്ങള്‍ കുട്ടികളില്‍ എത്തിക്കാനാണ് നിര്‍ദേശം.
രാജ്യത്ത് എല്ലായിടത്തും ഓൺലൈൻ രീതിയിലൂടെ ക്ലാസുകള്‍ സംഘടിപ്പിക്കാനുള്ള പരിമിതികള്‍ കണക്കിലെടുത്ത് ടിവി ചാനലുകള്‍ വഴിയും ക്ലാസുകള്‍ നടത്തും. ഓരോ ക്ലാസുകള്‍ക്കും പ്രത്യേകമായി തയ്യാറാക്കിയ പാഠഭാഗങ്ങളായിരിക്കും ടിവി വഴി സംപ്രേഷണം ചെയ്യുക. ഒരു ക്ലാസിന് ഒരു ടിവി ചാനല്‍ എന്ന രീതിയായിരിക്കും നടപ്പാക്കുക. ഓരോ ക്ലാസിനുമായി രൂപം നല്‍കുന്ന ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ തയ്യാറാക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ടെന്നാണ് എൻസിഇആര്‍ടിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
കൊവിഡ്-19 ലോക്ക്ഡൗണിനു ശേഷം അടുത്ത വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് നിര്‍ദേശങ്ങളുമായി എൻസിഇആര്‍ടി രംഗത്ത്. രോഗം നിയന്ത്രണവിധേയമായാലും സാമൂഹിക അകലം ഉറപ്പാക്കിയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയും എങ്ങനെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് മാനവവിഭവശേഷി മന്ത്രാലയം ആലോചിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്കൂള്‍ വിദ്യാഭ്യാസം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയത്തിന്‍റെ പരിഗണനയിലിരിക്കുന്നത്.
അതേസമയം ഓരോ ക്ലാസുകള്‍ക്കും പ്രത്യേകമായി തയ്യാറാക്കിയ പാഠഭാഗങ്ങളായിരിക്കും ടിവി വഴി സംപ്രേഷണം ചെയ്യുക. ഒരു ക്ലാസിന് ഒരു ടിവി ചാനല്‍ എന്ന രീതിയായിരിക്കും നടപ്പാക്കുക. ഓരോ ക്ലാസിനുമായി രൂപം നല്‍കുന്ന ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ തയ്യാറാക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ടെന്നാണ് എൻസിഇആര്‍ടിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇതോടെ ക്ലാസ് മുറികളിലും കളിസ്ഥലത്തും ഉള്‍പ്പെടെ തിരക്ക് നിയന്ത്രിക്കാനും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിച്ച് കേന്ദ്രസര്‍ക്കാര്‍ വരുന്ന തിങ്കളാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നാണ് എൻസിഇആര്‍ടി ഡയറക്ടറെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സ്കൂളുകളിലെ കുട്ടികളുടെ തിരക്കൊഴിവാക്കാൻ ക്യാംപസില്‍ ഒരേ സമയം 50 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ആയിരം പേരുള്ള സ്കൂളില്‍ 500 വിദ്യാര്‍ഥികള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ശേഷിക്കുന്നവര്‍ മറ്റുള്ള ദിവസങ്ങളിലും ക്ലാസുകളിലെത്തും.
പുതിയ രീതിയിലുള്ള പഠനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്കൂള്‍ മാനേജ്മെന്‍റുകളുടെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതാണെന്നാണ് എൻസിഇആര്‍ടി വ്യക്തമാക്കുന്നത്. ക്ലാസുകള്‍ക്കു പുറമെ പരീക്ഷകള്‍ നടത്തുമ്പോഴും സാമൂഹിക അകലം ഉറപ്പാക്കും. ഹാളില്‍ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാനായി പരീക്ഷകളും ബാച്ച് അടിസ്ഥാനത്തിലായിരിക്കും നടത്തുക.
ഒന്നിടവിട്ട ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനു പകരം കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് ഒന്നിടവിട്ട ആഴ്ചകളില്‍ ക്ലാസുകള്‍ നടത്തുന്നതും പരിഗണിക്കുന്നുണ്ട്. വീട്ടിലിരിക്കുന്ന സമയത്തും വിദ്യാര്‍ഥികള്‍ക്ക് അസൈൻമെന്‍റുകളും ഹോം വര്‍ക്കുകളും നല്‍കുന്നതു തുടരും. കൂടാതെ സ്കൂള്‍ അധികൃതരും അധ്യാപകരും സ്വീകരിക്കേണ്ട മുൻകരുതലുകളും മന്ത്രാലയം ഉടൻ വ്യക്തമാക്കും.
അതേസമയം, പാഠ്യേതര വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ അസംബ്ലികള്‍, സ്പോര്‍ട്സ് മത്സരങ്ങള്‍ തുടങ്ങിയവ തത്കാലത്തേയ്ക്ക് നിര്‍ത്തി വച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. സാമൂഹിക അകലം പാലിച്ചു ക്ലാസുകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും എൻസിഇആര്‍ടി ഡയറക്ടര്‍ വ്യക്തമാക്കുന്നു. കുട്ടികളെ സ്കൂളിലെത്തിക്കുമ്പോഴും തിരിച്ചും രക്ഷിതാക്കള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും ഉടൻ പുറത്തു വിടും. കുട്ടികള്‍ക്ക് മാസ്ക് ഉള്‍പ്പെടെ നിര്‍ബന്ധമാക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
click and follow Indiaherald WhatsApp channel