കൊറോണ വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് കളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ആയതിനാൽ ഇത് ആശങ്കയുണർ ത്തുന്ന കാര്യവുമാണ്. ഇന്ന് 593 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11659 ആയി ഉയർന്നിരിക്കുകയാണ്. 6413 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. 




അതേസമയം 24 മണിക്കൂറിനകം 18967 സാംപിളുകള്‍ പരിശോധിച്ചു. 173932 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 6841 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 1053 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞദിവസങ്ങളിലേതിനാക്കാൾ കുറവ് കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നത് ആശ്വാസമേകുന്ന വാർത്തയാണ്. 



എന്നാൽ ഇന്ന് റിപ്പോർട്ട് ചെയ്തതിലും പകുതിയിലേറെ പേർക്കും കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്നത് ആശങ്കയുയർത്തുകയും ചെയ്യുന്നു. ഇന്ന് 593 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 364 പേർക്കാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധ. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 299 ആയും ഉയർന്നിട്ടുണ്ട്. 




സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ നാല് പേരുടെ ഉറവിടം വ്യക്തമല്ല. സാമൂഹിക വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണവകുപ്പുകൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്നു. സമ്പർക്കത്തിലൂടെ രോഗികൾ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികൾക്ക് കൂടുതൽ ബോധവത്കരണം നടത്താൻ ആരോഗ്യപ്രവർത്തകരും സജ്ജരാണ്. 




തിരുവനന്തപുരം സ്റ്റാച്യു, അട്ടക്കുളങ്ങര, പേരൂർക്കട തുടങ്ങിയ സ്ഥലങ്ങളിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരും ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഉണ്ട് ഇതെല്ലാം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂര്‍ 39, കാസര്‍കോട് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂര്‍ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. 




തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.


Powered by Froala Editor

Find out more: