തൊഴിൽരഹിതനെന്ന് പരിഹസിച്ച് കൊണ്ട് ട്രോൾ; ഇത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് സഹോദരി ശ്വേത! സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ല താര ദമ്പതികളായ ഐശ്വര്യയും അഭിഷേകും. സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും.എന്നാൽ തങ്ങളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. പലപ്പോഴും തനിക്കെതിരെ ഉയരുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമൊക്കെ അഭിഷേക് കൃത്യമായി മറുപടി പറയാറുണ്ട്. മുൻപും ട്രോളുകൾക്ക് അഭിഷേക് നൽകുന്ന മറുപടി ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിൽ തന്നെ തൊഴിൽ രഹിതനെന്ന് പരിഹസിച്ച വ്യക്തിയ്ക്കാണ് അഭിഷേകിന്റെ മറുപടി.
പൽകി ശർമ്മ എന്ന മാധ്യമപ്രവർത്തകന്റെ ട്വീറ്റിനു താഴെയായിരുന്നു ട്രോൾ വന്നത്. ഇതിന് പിന്നാലെ മറുപടിയുമായി അഭിഷേകുമെത്തി. ഇന്നത്തെ വാർത്തകൾ ലഭിക്കാൻ എത്ര പേജുകൾ നിങ്ങൾക്ക് മറിക്കേണ്ടി വന്നു? നിങ്ങളുടെ പത്രത്തിന് എത്ര മുൻ പേജുകളുണ്ട്? ദീപാവലി വിൽപ്പന പരസ്യങ്ങൾ നിങ്ങളുടെ വാങ്ങൽ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടോ? എന്നായിരുന്നു പൽകി ട്വീറ്റ് ചെയ്തിരിക്കുന്നത്. ആളുകൾ ഇപ്പോഴും പത്രങ്ങൾ വായിക്കുന്നുണ്ടോ? എന്നായിരുന്നു ട്വീറ്റിന് താഴെ അഭിഷേക് കമന്റ് ചെയ്തത്. അതായത് തന്റെ പേരിൽ ഉയർന്നുവന്നിരിക്കുന്ന പുതിയ ട്രോളിന് കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിഷേക്. ഇതിന് മറുപടിയെന്നോണം ബുദ്ധിയുള്ള ആളുകൾ അത് ചെയ്യുന്നു. നിങ്ങളെപ്പോലെയുള്ള തൊഴിലില്ലാത്തവരല്ല, എന്നായിരുന്നു പരിഹാസം. ഓ, വിവരത്തിന് നന്ദി. ബുദ്ധിയും തൊഴിലും തമ്മിൽ ബന്ധമില്ല.
നിങ്ങളെ ഉദാഹരണമായി എടുക്കുക. നിങ്ങൾ ജോലിക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ ബുദ്ധിമാനല്ലെന്ന് എനിക്ക് ഉറപ്പുണ്ട് (നിങ്ങളുടെ ട്വീറ്റ് അനുസരിച്ച്)- അഭിഷേക് മറുപടിയായി കുറിച്ചു. തനിക്കെതിരെ ഉയരുന്ന ട്രോളുകളെ പലപ്പോഴും നർമ്മം കൊണ്ട് തന്നെയാണ് അഭിഷേക് നേരിടാറ്. ഇടക്കാലത്ത് കരിയറിൽ നിന്നൊരു ബ്രേക്കെടുത്ത അഭിഷേക് അഭിനയത്തിൽ സജീവമായിരിക്കുകയാണ് ഇപ്പോൾ. ലൂഡോ, ദ് ബിഗ് ബുൾ, ദസ്വി, ബോബ് ബിശ്വാസ് തുടങ്ങിയ അഭിഷേകിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോൺ പ്രൈം വീഡിയോയുടെ ബ്രീത്ത്: ഇൻ ടു ദ ഷാഡോസിന്റെ പുതിയ സീസൺ ആണ് ഇനി അഭിഷേകിന്റേതായി പ്രേക്ഷകരിലേക്ക് എത്താനുള്ളത്. അതേസമയം ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയിരുന്നു.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിലൂടെയാണ് ഐശ്വര്യ ഗംഭീര തിരിച്ചുവരവ് നടത്തിയത്. നന്ദിനി എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്. ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിനും ലുക്കിനും ഏറെ പ്രശംസയാണ് ലഭിച്ചത്. അതേസമയം അഭിഷേകിനെതിരെ വരുന്ന ട്രോളുകൾ തന്നെ ഏറെ വിഷമിപ്പിക്കാറുണ്ടെന്ന് സഹോദരി ശ്വേത ബച്ചൻ പറഞ്ഞു. മകൾ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റിലൂടെയാണ് ശ്വേത ബച്ചൻ ഇക്കാര്യം പറഞ്ഞത്. പിതാവ് അമിതാഭ് ബച്ചനെതിരെയുള്ള ട്രോളുകൾ കാണുമ്പോൾ വിഷമം തോന്നാറില്ലെന്നും എന്നാൽ സഹോദരനെക്കുറിച്ച് പറയുന്ന ഏറെ വിഷമിപ്പിക്കാറുണ്ടെന്നും ശ്വേത പറഞ്ഞു. ആളുകൾ പിതാവ് അമിതാഭ് ബച്ചനുമായി അഭിഷേകിനെ താരതമ്യം ചെയ്യുന്നത് ന്യായമായ കാര്യമല്ല. വിമർശനങ്ങൾ വരുമ്പോൾ അച്ഛനേക്കാൾ കൂടുതൽ അഭിഷേകിനെ സംരക്ഷി
Find out more: