അച്ഛാ നമ്മൾ ജയിച്ചൂ; അച്ഛന്റെ വിജയത്തിൽ പോസ്റ്റുമായി വി വി പ്രകാശിൻ്റെ മകൾ! അച്ഛാ നമ്മൾ ജയിച്ചൂട്ടോ' എന്ന് കുറിച്ച് വിവി പ്രകാശിൻ്റെ ഫോട്ടോയ്ക്ക് താഴെ നിൽക്കുന്ന ചിത്രമാണ് നന്ദന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് പങ്കുവെച്ചും കമൻ്റ് ചെയ്തും നിരവധി കോൺഗ്രസ് അനുഭാവികൾ രംഗത്തെത്തിയിട്ടുണ്ട്.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ വിജയത്തിന് പിന്നാലെ പോസ്റ്റുമായി അന്തരിച്ച മലപ്പുറം മുൻ ഡിസിസി പ്രസിഡൻ്റ് വിവി പ്രകാശിൻ്റെ മകൾ നന്ദന പ്രകാശ് .2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വിവി പ്രകാശ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുൻപായിരുന്നു അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കെഎസ്‍യുവിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ വിവി പ്രകാശ് കോൺഗ്രസിലെ സൗമ്യമുഖമായിരുന്നു.
നിലമ്പൂരിൽ കനത്ത മത്സരം കാഴ്ചവെച്ച വിവി പ്രകാശ് എൽഡിഎഫ് സ്വതന്ത്രനായിരുന്ന പിവി അൻവറിനോട് 2,700 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 81,227 വോട്ടുകൾ പിവി അൻവർ പിടിച്ചപ്പോൾ 78,527 വോട്ടുകളാണ് വിവി പ്രകാശിന് നേടാനായത്.അതേസമയം നിലമ്പൂരിൽ നടന്ന വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തു. 77,737 വോട്ടുകൾ നേടിയാണ് ഷൗക്കത്തിൻ്റെ വിജയം. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് 66,660 വോട്ടുകളാണ് ലഭിച്ചത്.
തൃണമൂൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പിവി അൻവർ 19,760 വോട്ടുകൾ പിടിച്ചത് ശ്രദ്ധ നേടി. ബിജെപിക്കായി മത്സരിച്ച മോഹൻ ജോർജിന് 8,648 വോട്ടുകളാണ് ലഭിച്ചത്. എസ്ഡിപിഐക്കായി മത്സരിച്ച സാദിഖ് നടുത്തൊടിക്ക് 2,075 വോട്ടുകൾ ലഭിച്ചു.കോൺഗ്രസ് കോട്ടയായിരുന്ന നിലമ്പൂർ എൽഡിഎഫിൽനിന്ന് തിരിച്ചുപിടിക്കാൻ കഴിഞ്ഞത് കോൺഗ്രസിനും യുഡിഎഫിനും ആത്മവിശ്വാസം പകരുന്നതാണ്. പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ തട്ടകം മിന്നും വിജയത്തിലൂടെ തിരിച്ചുപിടിക്കാൻ കഴിഞ്ഞത് മകനെന്ന നിലയിൽ ആര്യാടൻ ഷൗക്കത്തിനും അഭിമാനകരമാണ്.
ആര്യാടൻ മുഹമ്മദ് തുടർച്ചയായ ആറുതവണ വിജയിച്ച മണ്ഡലം 2016ലാണ് കോൺഗ്രസിന് നഷ്ടമായത്.2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വിവി പ്രകാശ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുൻപായിരുന്നു അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കെഎസ്‍യുവിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ വിവി പ്രകാശ് കോൺഗ്രസിലെ സൗമ്യമുഖമായിരുന്നു.
Find out more: