മലയാളത്തിലേക്ക് മടങ്ങിവ റാൻ ഒരുങ്ങുന്ന നദി ഭാവനയുടെ വിശേഷങ്ങൾ അറിയാം! 2017 ൽ റിലീസായ ആദം ജോണായിരുന്നു ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോൾ വീണ്ടും മലയാളത്തിൽ സജീവമാകുന്ന താരത്തിൻ്റെ തിരിച്ചുവരവിന് ആശംസകളുമായി ഒരുപിടി താരങ്ങളാണ് പിന്തുണ അറിയിച്ചത്. അതിനു സ്നേഹം പ്രകടിപ്പിച്ചുകൊണ്ടാണ് വീഡിയോയും കുറിപ്പും ഭാവന പങ്കുവെച്ചത്. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്ന ഭാവന തൻ്റെ പ്രിയപ്പെട്ടവർക്ക് നന്ദി പറയുകയാണ്. ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഫെബ്രുവരി 24 ന് തിയറ്ററിലെത്തുകയാണ്. നവാഗതനായ ആദിൽ മൈമൂനത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഭാവനയുടെ തിരിച്ചുവരവ്കൊണ്ടു തന്നെ വളറെ ശ്രദ്ധ നേടിയിരുന്നു.





ഒരുപിടി താരങ്ങളാണ് ഭാവനയുടെ തിരിച്ചുവരവിൽ ആശംസകളുമായി സോഷ്യൽ മീഡിയയിലെത്തിയത്. ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ആറു വർഷത്തിന് ശേഷം ഭാവന വീണ്ടും മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് എത്തുന്നത്. സിഐഡി മൂസ, നരൻ, ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, സാഗർ ഏലിയാസ് ജാക്കി, റോബിൻ ഹുഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണി ബീ തുടങ്ങിയ ഒരുപിടി ശ്രദ്ധയ ചിത്രങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയ താരം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചു. കന്നഡ നിർമാതാവ് നവീനുമായുള്ള വിവാഹ ശേഷം കന്നഡ സിനിമകളിൽ സജീവമായിരുന്നെങ്കിലും മലയാളത്തിൽ ഇടവേളയെടുക്കുകയായിരുന്നു. ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ന്ന ചിത്രത്തിനു പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിലും ഭാവനയാണ് നായികയാകുന്നത്. കാപ്പയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.





 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സിനിമയിലെത്തുന്നത്. മാധവൻ, കുഞ്ചാക്കോ ബോബൻ, പ്രിയമണി, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാർവതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങിയവരുടെ ആശംസകൾ കോർത്തിണക്കിയുള്ള വീഡിയോയാണ് ഭാവൻ പങ്കുവെച്ചത്. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയും പങ്കുവെയ്ക്കുന്നുണ്ട് താരം. 'വളരെയധികം വികാരങ്ങൾ, അനിയന്ത്രിതമായ പരിഭ്രാന്തി, ഹൃദയമിടിപ്പ്, എന്നാൽ ഏറ്റവും പ്രധാനമായി ഈ യാത്രയിൽ എന്നെ പിന്തുണച്ച, ഞാൻ മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി! നാളെ മുതൽ മറ്റൊരു ഇന്നിംഗ്സ് ആരംഭിക്കുകയാണ്. പ്രിയപ്പെട്ട എല്ലാവരുടെയും സ്നേഹത്തിന് വളരെ നന്ദി' എന്നായിരുന്നു ഭാവന കുറിച്ചിട്ടത്.



ബോൺഹോമി എൻ്റർടൈൻമെൻസിൻ്റെയും ലണ്ടൻ ടാകീസിൻ്റെയും ബാനറിലാണ് ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്തുന്നത്. റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ റുഷ്ദിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതനാണ്. കന്നട ഭാഷയിലും ഭാവനയുടെ സിനിമകൾ റിലീസിനു തയാറെടുക്കുകയാണ്.ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ഭാവന. സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവരാണ് ചിത്രത്തിൽ ഒപ്പമെത്തുന്നത്.

Find out more: