സെലിബ്രിറ്റിയിൽ നിന്നും കുടുംബിനിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് നവ്യ നായർ! നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു നവ്യയുടെ വിവാഹം. ബിസിനസുകാരനായ സന്തോഷ് മേനോനാണ് നവ്യയെ വിവാഹം ചെയ്തത്. സെലിബ്രിറ്റിയിൽ നിന്നും കുടുംബിനിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കിയാണ് താൻ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതെന്ന് നവ്യ പറയുന്നു. പ്രിയപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് മറുപടിയേകുന്നതിനിടയിലായിരുന്നു നവ്യ ഇതേക്കുറിച്ച് പറഞ്ഞത്. ഇഷ്ടത്തിലൂടെ തുടക്കം കുറിച്ച് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് നവ്യ നായർ. യുവജനോത്സവ വേദിയിലൂടെയായി അഭിനയ ലോകത്തേക്കെത്തിയ നവ്യയ്ക്ക് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്.
വിവാഹശേഷമുള്ള മാറ്റങ്ങളെ പോസിറ്റീവായി തന്നെയാണ് കണ്ടത്. പെട്ടെന്ന് മുംബൈയിലേക്ക് പറിച്ച് നട്ടപ്പോൾ ഒരു ഒറ്റപ്പെടലുണ്ടായിരുന്നു. ആദ്യം അതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നു. പിന്നെ മകന്റെ വരവൊക്കെയായി തിരക്കിലായിരുന്നു. സിനിമാതിരക്കുകളിൽ നിന്നും മാറി കുടുംബിനിയാവുമ്പോൾ ആ മാറ്റം പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റിയിരുന്നു. സിനിമാസെറ്റിൽ നായികയ്ക്ക് കിടുന്ന പരിഗണന മറ്റൊരിടത്തും ലഭിക്കില്ലെന്ന് മനസിലാക്കിയിരുന്നു. അഭിനയത്തിൽ നിന്നും മാറി നിന്ന സമയത്താണ് എൻഗേജ്ഡായി നിന്നില്ലെങ്കിൽ മനസ് മരവിച്ച് പോകുമെന്ന് മനസിലാക്കിയത്. അപ്പോഴാണ് ഡാൻസിലേക്ക് വീണ്ടും തിരിഞ്ഞത്. പ്രസവ ശേഷം മാനസികമായും ശാരീരികമായുമൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു.
ആത്മവിശ്വാസം പോലും കുറവായിരുന്നു. ആ അവസ്ഥയിൽ നിന്നും മാറിയത് നൃത്തത്തിൽ സജീവമായതോടെയാണ്. നൃത്ത വിദ്യാലയം എന്നതിലുപരി കലകളുടെ സമന്വയമായി മാതംഗി മാറണമെന്നാണ് ആഗ്രഹിക്കുന്നത്. അഭിനയവും ഡാൻസ് സ്‌കൂളുമൊക്കെയായി തിരക്കുകളുണ്ട്. അതേ സമയം തന്നെ കുടുംബത്തിലെ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. മോന്റെ കാര്യവും സന്തോഷേട്ടന്റെ കാര്യങ്ങളുമെല്ലാം നോക്കുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ട കാര്യം ചെയ്യുന്നതിനാൽ തിരക്കുകളൊന്നും പ്രശ്‌നമേയല്ല.
സംവിധാനത്തെക്കുറിച്ചൊന്നും ഇപ്പോൾ ആലോചിക്കുന്നില്ലെന്നുമായിരുന്നു നവ്യ പറഞ്ഞത്. തികച്ചും നാച്ചുറലായി ചെയ്തുവെന്നായിരുന്നു ഒരുത്തിയെക്കുറിച്ച് എല്ലാവരും പറഞ്ഞത്. അതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. മികച്ച കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. നായകൻ പുതുമുഖമാണെന്നതൊന്നും താനൊരു വിഷമായി കാണുന്നില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. ബിസിനസുകാരനായ സന്തോഷ് മേനോനാണ് നവ്യയെ വിവാഹം ചെയ്തത്. സെലിബ്രിറ്റിയിൽ നിന്നും കുടുംബിനിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കിയാണ് താൻ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതെന്ന് നവ്യ പറയുന്നു. പ്രിയപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് മറുപടിയേകുന്നതിനിടയിലായിരുന്നു നവ്യ ഇതേക്കുറിച്ച് പറഞ്ഞത്. ഇഷ്ടത്തിലൂടെ തുടക്കം കുറിച്ച് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് നവ്യ നായർ.
Find out more: