വിജയ് ബാബു ജോർജിയയിലേക്ക് കടന്നു! കഴി‍ഞ്ഞ ദിവസം ഇയാൾ ദുബായിൽ നിന്നും കടന്നുകളഞ്ഞുവെന്നാണ് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. യുവനടിയെ ബലാത്സംഗ ചെയ്ത കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നതായി റിപ്പോർട്ട്. മെയ് 19ന് പാസ്പോർട്ട് ഓഫീസർക്ക് മുന്നിൽ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും തുടർന്നും വിദേശത്ത് ഒളിവിൽ തന്നെ തുടരുകയായിരുന്നു. താൻ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോർട്ട് ഓഫീസറെ അറിയിച്ചത്.





    കൊച്ചി സിറ്റി പോലീസിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ വകുപ്പാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഇതിന് പിന്നാലെ വിജയ് ബാബുവിൻറെ വിസയും റദ്ദാകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുകയൊള്ളു. ഈ സാഹചര്യത്തിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇൻറർപോളിൻറെ സഹായത്തോടെ നടനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. അതിനിടെയാണ് നടൻ വീണ്ടും രാജ്യം വിട്ടത്.  പിന്നീട്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി റിപ്പോർട്ട് ലഭിച്ചത്.






   ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാർ ഇല്ലാത്ത രാജ്യമാണ് ജോർജിയ. യുവനടി പരാതി നൽകിയതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ഇതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തി ഇരയാക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിൻറെ പാസ്പോർട്ട് റദ്ദാക്കി. കൊച്ചി സിറ്റി പോലീസിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ വകുപ്പാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഇതോടെ വിജയ് ബാബുവിൻറെ വിസയും റദ്ദാകും. 





പാസ്‌പോർട്ട് റദ്ദായ കാര്യം ഇന്ത്യൻ എംബസി മുഖാന്തരം യുഎഇ എംബസിയെ അറിയിക്കും. വിജയ് ബാബുവിൻറെ പാസ്പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെ യുഎഇ പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇൻറർപോളിൻറെ സഹായത്തോടെ നടനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് നീക്കം.

Find out more: