പ്രവാസി മലയാളി യു എസില്‍ അജ്ഞാത വാഹനമിടിച്ചു മരിച്ചു. കോട്ടയം തുണ്ടില്‍ ബോബി എബ്രഹാം(45) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത് .
സ്റ്റെര്‍ലിങ് ഹൈറ്റ്‌സില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു സംഭവം. വാഹനം ഓടിച്ച ആള്‍ക്കായി തിരച്ചില്‍ തുടരുന്നതായും ബന്ധുക്കള്‍ അറിയിച്ചു. മരിച്ചത് ബോബി എബ്രഹാമാണെന്ന് ഇന്നലെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം.
click and follow Indiaherald WhatsApp channel