മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദമോ ശക്‌തമായ ചുഴലിയോ രൂപപ്പെടാന്‍ സാധ്യത.
ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പേ മേയില്‍ കടലില്‍ ഈ പ്രതിഭാസം രൂപപ്പെടുകയും അതേതുടര്‍ന്നു മഴ ശക്‌തമാകുമെന്നുമാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്‍സൂണിനു മുമ്പേ സമാനമായ ന്യൂനമര്‍ദം രൂപപ്പെടുകയും മഴ ശക്‌തമാകുകയും ചെയ്‌തിരുന്നു.
ഉഷ്‌ണമേഖലാ കടലുകളില്‍ മണ്‍സൂണിനു മുമ്പ് പൊതുവേ കാണപ്പെടുന്ന പ്രതിഭാസമാണിതെന്നു കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രം വ്യക്‌തമാക്കുന്നു.
മേയ് ആദ്യ ആഴ്‌ചയുടെ അവസാനമോ രണ്ടാം വാരമോ ആണു ന്യൂനമര്‍ദത്തിന്റെ സാധ്യതയേറെയുള്ളത്.
അറബിക്കടലിലാണു ന്യൂനമര്‍ദം രൂപപ്പെടുന്നതിനു കേരളത്തില്‍ ശക്‌തമായ മഴയും കാറ്റും ഉണ്ടാകും. മണ്‍സൂണ്‍ സീസണ്‍ ജൂണിനു മുമ്പേ ആരംഭിക്കാനും ഇതു കാരണമായേക്കാം.
ബംഗാള്‍ ഉള്‍ക്കടലിലാണു ന്യൂനമര്‍ദവും ചുഴലിയുമുണ്ടാകുന്നതെങ്കില്‍ കേരളത്തില്‍ മഴയുണ്ടാകുമെങ്കിലും ശക്‌തമായിരിക്കില്ല.
മാര്‍ച്ചില്‍ വേനല്‍ മഴ പൊതുവേ കുറവായിരുന്നു.
എന്നാല്‍, ഏപ്രിലില്‍ ഇതുവരെ പെയ്‌ത വേനല്‍ മഴ മാര്‍ച്ചിലുണ്ടായ കുറവ് പരിഹരിച്ചു. ഇക്കുറി മണ്‍സൂണ്‍ സാധാരണയോ അതില്‍ക്കൂടുതലോ ആകാമെന്നുള്ള സൂചനയാണു ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രവും സ്വകാര്യ കാലാവസ്‌ഥാ ഏജന്‍സികളും നല്‍കുന്നത്.
2019 ല്‍ മണ്‍സൂണ്‍ മഴ സാധാരണപോലെയോ അല്ലെങ്കില്‍ കുറയാനുള്ള സാധ്യതയോ ആണു പ്രവച്ചിരുന്നത്. എന്നാല്‍, സാധാരണയിലും 12 ശതമാനം അധിക മഴയാണു പെയ്‌തത്.
മണ്‍സൂണ്‍ സീസണില്‍ സാധാരണ മഴയെന്നാല്‍ 220 മുതല്‍ 250 സെന്റീ മീറ്റര്‍ മഴയാണ്.
click and follow Indiaherald WhatsApp channel