ജനങ്ങൾ കൊറോണ വൈറസിനൊപ്പം ജീവിക്കാനും പഠിച്ചിരിക്കണമെന്ന് കേന്ദ്രസർക്കാർ.

 

കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. രോഗപ്രതിരോധത്തിനുള്ള നിർദേശങ്ങൾ പാലിക്കുകയാണെങ്കിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനയുണ്ടാകില്ല.

 

സാമൂഹികാകലം, ശുചിത്വം       തുടങ്ങി എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയാണെങ്കിൽ രോഗവ്യാപനം പാരമ്യത്തിലെത്തില്ല. നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ      പറഞ്ഞു.

 

 

രാജ്യത്ത് ജൂൺ, ജൂലായ് മാസങ്ങളിൽ കോവിഡ്-19 വ്യാപനം പാരമ്യത്തിലെത്താമെന്ന എയിംസ് ഡയറക്ടർ ഡോ.

രൺദീപ് ഗുലേറിയയുടെ അഭിപ്രായത്തോടുള്ള പ്രതികരണമായാണ് അഗർവാൾ ഇക്കാര്യം വ്യക്തമാക്കിയത്. 

 

 

അടച്ചിടൽ കാലാവധി 40 ദിവസം കഴിഞ്ഞിട്ടും രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ        ജില്ല, നിയന്ത്രിതമേഖലാതലങ്ങളിലുള്ള പ്രതിരോധതന്ത്രങ്ങളായിരിക്കും നടപ്പാക്കുക.

 

ഓരോ ജില്ലയിലും നിയന്ത്രിതമേഖലകളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം, ഇരട്ടിക്കൽ നിരക്ക് തുടങ്ങിയ വിശകലനംചെയ്ത് തുടർനടപടികൾ സ്വീകരിക്കും.

 

 

ഇളവുകളെക്കുറിച്ചും അതിഥിതൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കത്തെക്കുറിച്ചും പറയുമ്പോൾ, കൊറോണ വൈറസിനൊപ്പം ജീവിക്കാനും പഠിച്ചിരിക്കണമെന്ന് അഗർവാൾ പറഞ്ഞു.

 

രാജ്യത്തെ 216 ജില്ലയിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ 42 ജില്ലയിലും 21 ദിവസത്തിനുള്ളിൽ 29 ജില്ലയിലും പുതുതായി ഒരാൾക്കുപോലും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

14 ദിവസത്തിനുള്ളിൽ 36 ജില്ലയിലും ഏഴുദിവസത്തിനുള്ളിൽ 46 ജില്ലയിലും പുതുതായി ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

 

మరింత సమాచారం తెలుసుకోండి: