എന്റെ കല്യാണം കഴിഞ്ഞിട്ടില്ല; വിവാഹ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നിത്യ ദാസ്! ഈ പറക്കും തളിക എന്ന മലയാള ചിത്രത്തിലൂടെയാണ് നിത്യ ദാസ് എന്ന നായിക മലയാളി മനസ്സിലേക്ക് ചേക്കേറിയത്. തുടർന്ന് കൺമഷി അടക്കമുള്ള സിനിമകളിൽ അഭിനയിച്ച ശേഷം തമിഴ് സീരിയലുകളിൽ സജീവമായി. അതിനിടയിൽ ആയിരുന്നു വിവാഹം. അതോടെ ഇന്റസ്ട്രിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നിത്യ ഇപ്പോൾ ടെലിവിഷൻ ഷോകളിൽ സജീവമാണ്.സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവാണ് നിത്യ ദാസ്. സെലിബ്രിറ്റി താരദമ്പതികൾ അവരുടെ വിവാഹത്തെ കുറിച്ചും സ്‌നേഹ ബന്ധത്തെ കുറിച്ചും എല്ലാം പറയുന്നതിന് ഇടയിൽ തന്റെ ദാമ്പത്യത്തെ കുറിച്ചും വിവാഹം നടന്നതിനെ കുറിച്ചും എല്ലാം നിത്യ തുറന്ന് പറയുകയുണ്ടായി.
ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. എന്നാൽ ആഗ്രഹിച്ചത് പോലെയുള്ള ചടങ്ങുകളോ ആചാരങ്ങളോ ഒന്നും തന്നെ എന്റെ വിവാഹത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ ഇപ്പോഴും എന്റെ ഭർത്താവിനോട് പറയും അന്ന് നടന്നത് എന്റെ വിവാഹമല്ല എന്ന്. എന്റെ വിശ്വാസത്തിൽ എന്റെ കല്യാണം കഴിഞ്ഞില്ല. ഞാൻ ആഗ്രഹിച്ചത് പോലെ ഒരു വിവാഹമായിരുന്നില്ല തന്റേത് എന്നാണ് നിത്യ ദാസ് പറയുന്നത്.താലിയല്ല അവർ കഴുത്തിൽ കെട്ടുന്നത്. അവരുടെ മംഗല്യസൂത്ര എന്നാൽ കറുത്ത മുത്തുകൾ വച്ച മാലയാണ്. ഇതല്ല താലി എന്ന് നമ്പൂതിരി പറഞ്ഞപ്പോൾ, അവരുടെ വിശ്വാസം ഇതാണെന്ന് പറഞ്ഞു, കുഴപ്പമില്ല സ്വാമി ഇത് മതി എന്ന് ഞാൻ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്തു.
പുടമുറി കല്യാണമല്ലേ നമുക്ക്, അതിന് ഉള്ള പുടവ വാങ്ങാൻ അവരോട് പറഞ്ഞിരുന്നു അതവർ മറന്നു. അവസാനം നെറ്റിയിൽ വയ്ക്കാൻ സിന്ദൂരവും ഇല്ല, ലിപ്സ്റ്റിക് വച്ചാണ് അത് അഡ്ജസ്റ്റ് ചെയ്തത്. അഗ്രഹിച്ചത് പോലെ ഒരു വിവാഹം എനിക്ക് ഉണ്ടായിട്ടില്ല. ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്റെ ആഗ്രഹമാണ് എന്ന് നിത്യ ദാസ് പറഞ്ഞപ്പോൾ, ഞങ്ങൾ നിന്ന് അത് നടത്തി തരും എന്നാണ് ഷോയിൽ മത്സരിയ്ക്കുന്ന എട്ട് താരജോഡികളും പറഞ്ഞത്. 2007 ൽ ആയിരുന്നു നിത്യ ദാസിന്റെയും കശ്മീരിയൻകാരനായ അരവിന്ദ് സിംഗിന്റെയും പ്രണയ വിവാഹം.
കൺമഷി അടക്കമുള്ള സിനിമകളിൽ അഭിനയിച്ച ശേഷം തമിഴ് സീരിയലുകളിൽ സജീവമായി. അതിനിടയിൽ ആയിരുന്നു വിവാഹം. അതോടെ ഇന്റസ്ട്രിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നിത്യ ഇപ്പോൾ ടെലിവിഷൻ ഷോകളിൽ സജീവമാണ്.സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവാണ് നിത്യ ദാസ്. എന്റെ വിശ്വാസത്തിൽ എന്റെ കല്യാണം കഴിഞ്ഞില്ല. ഞാൻ ആഗ്രഹിച്ചത് പോലെ ഒരു വിവാഹമായിരുന്നില്ല തന്റേത് എന്നാണ് നിത്യ ദാസ് പറയുന്നത്. ഈ പറക്കും തളിക എന്ന മലയാള ചിത്രത്തിലൂടെയാണ് നിത്യ ദാസ് എന്ന നായിക മലയാളി മനസ്സിലേക്ക് ചേക്കേറിയത്.
Find out more: