റോബിൻ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് ആരതി പൊടി!  ഞങ്ങളുടെ വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ഉണ്ടാവും എന്നും റോബിൻ പരസ്യമായി പ്രഖ്യാപിച്ചു. അതിനിടയിൽ ആരതിയ്ക്ക് എതിരെ ഒരുപാട് നെഗറ്റീവ് കമന്റുകളും വന്നിരുന്നു. എന്നാൽ ഇതുവരെ ഒന്നിനോടും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരിയ്ക്കുകയാണ് നടി.ആരതിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത് റോബിൻ ആണ്. അരതിയെ ചേർത്ത് നിർത്തി, 'ഇത് ഔദ്യോഗികം, ഇവൾ എന്റെ സ്വന്തം'. റോബിനോടുള്ള പ്രണയം വെളിപ്പെടുത്തുന്നതാണ് പോസ്റ്റ്. ഒപ്പം ഇതുവരെ ഒന്നിനോടും പ്രതികരിക്കാത്തതിന്റെ കാരണവും ആരതി പറയുന്നുണ്ട്. 'എന്നെയും റോബിനെയും സംബന്ധിച്ച്, എന്റെ ഭാഗത്ത് നിന്ന് പങ്കുവയ്ക്കുന്ന ആദ്യത്തെ വീഡിയോ ആണിത്.




  അതുകൊണ്ട് ഇത് എനിക്ക് എന്നും സ്‌പെഷ്യൽ ആണ്. നിങ്ങളെ പോലെ ഒരു ശുദ്ധാത്മാവിനെ കിട്ടിയ ഞാൻ ഭാഗ്യവതിയാണ്' എന്ന് നടി പറയുന്നു.ബിഗ്ഗ് ബോസ് ഹൗസിൽ നിന്നും പുറത്ത് വന്ന റോബിനെ അഭിമുഖം ചെയ്യാൻ എത്തിയ താരമായിരുന്നു ആരതി. ഒറ്റ നോട്ടം കൊണ്ട് തന്നെ റോബിനെ മയക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. നടി എന്നതിനപ്പുറം വിജയം കണ്ട ഓണ്ട്രപ്പുണറും കൂടെയാണ് ആരതി പൊടി. മറ്റൊരു പ്രധാന കാര്യം, എന്റെ നിശബ്ദതയുടെ അർത്ഥം ഞാൻ ഊമയാണെന്നോ മിണ്ടാൻ അറിയാത്ത ആളാണ് എന്നോ അല്ല. എല്ലാം തുറന്ന് പറയാനുള്ള ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. ശരിയായ സമയത്തിനായി ഇപ്പോഴും കാത്തിരിയ്ക്കുന്നു - ആരതി പൊടി കുറിച്ചു. ബിഗ് ബോസിൽ വരുന്നതിനു മുൻപ് തന്നെ റോബിൻ സോഷ്യൽ മീഡിയയുടെ ഡോക്ടർ മച്ചാൻ ആയിരുന്നു.




ബിഗ് ബോസിൽ എത്തിയതോടെ വലിയൊരു കൂട്ടം ആരാധകരെയാണ് റോബിൻ സ്വന്തമാക്കിയത്. ബിഗ് ബോസ് സീസൺ ഫോറിന്റെ ടൈറ്റിൽ വിന്നർ ആകാൻ വരെ സാധ്യതയുണ്ടായിരുന്നിട്ടും മത്സരം 70 ദിവസങ്ങൾ പിന്നിട്ടപ്പോൾ റോബിന് പുറത്തു പോകേണ്ടി വന്നു. എന്നാൽ ഒരു മത്സരത്തിന്റെ വിജയി എന്നതിനേക്കാൾ മികച്ച സ്വീകരണമാണ് റോബിൻ പുറത്തിറങ്ങിയപ്പോൾ ആരാധകർ നൽകിയത്. ബിഗ് ബോസിന് അകത്ത് റോബിന്റെ പേരിനൊപ്പം ചർച്ചയായതാണ് ദിൽഷ പ്രസന്നൻ എന്നപേരും. റോബിന് ദിൽഷയോടെ തോന്നിയ പ്രണയവും കാത്തിരിപ്പും എല്ലാം ആരാധകർക്കിടയിൽ ആവേശം നിറച്ചു. എന്നാൽ ഇപ്പോൾ ഒരു വിവാഹത്തിന് താല്പര്യമില്ലെന്ന് ദിൽഷ ചെയ്തതോടെ റോബിനും പിന്മാറി. പിന്നീട് വളരെ അപ്രതീക്ഷിതമായാണ് ആരതി പൊടി കടന്നുവരുന്നത്. 



അഭിനേത്രയും മോഡലും സംരംഭകയും ഒക്കെയായ ആരതി പൊടിയുമായുള്ള വിവാഹത്തിന്റെ തിരക്കിലാണ് ഇപ്പോൾ ഡോക്ടർ റോബിൻ രാധാകൃഷ്ണനും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടയാണ് റോബിൻ ആരതിയുമായുള്ള വിവാഹത്തെക്കുറിച്ച് പ്രേക്ഷകരോട് മനസ്സ് തുറക്കുന്നത്. 'പലരും പറഞ്ഞു ഞാൻ കേൾക്കുന്നു എന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന്. പക്ഷേ അതൊന്നും ശരിയല്ല, എന്റെ എൻഗേജ്‌മെന്റ് ഒന്നും ഇതുവരെയും കഴിഞ്ഞിട്ടില്ല പക്ഷേ ഞാൻ കമ്മിറ്റഡാണ്. ആളാരാണെന്ന് നിങ്ങൾക്കറിയേണ്ടേ? ആരതി പൊടി'എന്നാണ് റോബിൻ ഉദ്ഘാടന വേദിയിൽ വെച്ച് ആരാധകരോട് മനസ്സ് തുറന്നത്.

Find out more: