ശക്തിമാൻ ശരവണൻ വിശേഷം പങ്കുവെച്ച് അജയ് വാസുദേവ് രംഗത്ത്! അജയ്‌ക്കൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് പറഞ്ഞ് അഷ്‌റഫ് ഗുരുക്കളും കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. വളരെ സന്തോഷം തരുന്ന വാക്കുകൾ ആണ് ഇതെന്ന് പറഞ്ഞായിരുന്നു അജയ് വാസുദേവ് കുറിപ്പ് പോസ്റ്റ് ചെയ്തത്. കല്യാണരാമൻ എന്ന എന്റെ ആദ്യ ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിൽ വെച്ചാണ് ഇക്കയെ ആദ്യം കാണുന്നത്. അന്ന് കണ്ട അതെ എനെർജിയിൽ തന്നെയാണ് കഴിഞ്ഞ ദിവസം തട്ടേക്കാട് വെച്ച് ശക്തിമാൻ ശരവണന്റെ ലൊക്കേഷനിലും കണ്ടത്. ശക്തിമാൻ ശരവണന്റെ ഷൂട്ട് ഫുൾ രാത്രിയിൽ ആയതിനാൽ ആ യൂണിറ്റിൽ ഉള്ള എല്ലാവർക്കും പോസിറ്റീവിറ്റിയും എനെർജിയും നൽകിയിരുന്നത് അഷ്‌റഫ് ഗുരുക്കൾ ആണ്.സംവിധാനം മാത്രമല്ല അഭിനയത്തിലും തിളങ്ങുന്ന സംവിധായകരുണ്ട്. താൻ അഭിനേതാവായെത്തുന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് അജയ് വാസുദേവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ധാരാളം ആളുകൾക്ക് പ്രചോദനം ആകുന്നതാണ് ഇക്കയുടെ ജീവിതം. ദിനേശ് ദാമോദർ ഒരുക്കുന്ന ശക്തിമാൻ ശരവണിൽ ഞാൻ വരുന്ന സീക്വൻസ് ദിനേശ് മനസ്സിൽ കണ്ട രീതികൾ തന്നെയാണ് ഗുരുക്കൾ ചെയ്ത് കൊടുത്തത് എന്നുള്ളത് സ്പോട്ട് എഡിറ്റ് കണ്ട ശേഷം ദിനേഷിന്റെ മുഖത്തു നിന്നും എനിക്ക് മനസ്സിലാക്കാൻ പറ്റി. ഗുരുക്കൾക്ക് സപ്പോർട്ടുമായി കൂടെ നിന്ന ക്യാമറമാൻ ജിക്കുവും അസിസ്റ്റന്റ് ഡയറക്ഡേഴ്‌സ് ആർട്ട് ഡിപ്പാർട്മെന്റ് ഫുൾ യൂണിറ്റ് അംഗങ്ങളും നിന്നിരുന്നു. ഇക്കാക്ക് ഇനിയും ഒരുപാട് ഒരുപാട് നല്ല സിനിമകൾ കിട്ടട്ടെ എന്നു ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിനോടൊപ്പം ദിനേഷിനും കൂട്ടുകാർക്കും എല്ലാ വിധ ആശംസകളും നേരുന്നുവെന്നായിരുന്നു അജയ് വാസുദേവ് കുറിച്ചത്. വളരെയധികം പ്രതിസന്ധിഘട്ടത്തിലൂടെ ആണ് അഷ്‌റഫ് ഇക്കയുടെ ജീവിതം കടന്ന് പോയിരുന്നത്. ശക്തിമാൻ ശരവണൻ അങ്ങനെ സംഭവിച്ച സിനിമയാണ്. ഞാൻ നിർമാണ നിയന്ത്രകൻ ആയിരിക്കുമ്പോൾ കല്യാണരാമനും -നമ്മളും ഒന്നിച്ചു വന്നു ആന്റോ ജോസഫിനു. നമ്മൾ ഞാനും സ്വപ്നക്കൂട് ആന്റോയും ചെയ്തു.
കല്യാണരാമന്റെ ഊട്ടി ഷെഡ്യൂൾ ഞാൻ ആണ് ചെയ്തത്, ആപ്പടത്തിൽ സിനിമാ പ്രേമികൾക്കു കുറെ ഹിറ്റുകൾനൽകാൻ ഒരാളെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് സർവേശ്വരൻ തന്നതാണ് ഇപ്പോളത്തെ ഹിറ്റ് മൈക്കർ അജയ്‌വാസുദേവ് എന്ന സംവിധായകൻ.ചിലപ്പോൾ മാത്രം ചിലത് സംഭവിക്കും അത് ഈശ്വര നിച്ഛയമെന്ന് പറഞ്ഞായിരുന്നു അഷ്റഫ് ഗുരുക്കൾ എത്തിയത്. ഞാൻ ഉടൻതന്നെ എന്റെ വീട്ടിലും കൂട്ടുകാരോടും വോളിച്ചു പറഞ്ഞു സാർ ഇന്ന് എന്നെക്കുറിച്ചുപറഞ്ഞ ആവാക്കുകൾ.പത്രോ സിന്ടെപടപ്പുകൾ, രജനി, തുടങ്ങി ഈ അടുത്ത് ചെയ്ത മിക്ക മൂവികളും ഫുൾ നൈറ്റ് ഷൂട്ട് ചെയത് തളർന്ന എന്നിക്കു വലിയ ഒരു എനെർജി യാണ് സാർ തന്നത് സർവേശ്വരൻ ഇനിയും കുറെ ഹിറ്റുകൾകായി ക്യാമറയുടെ പിന്നിൽ നിന്നും ആക്ഷൻ പറയാനും, ക്യാമറയുടെ മുന്നിൽ നിന്ന് മറ്റൊരാളുടെ ആക്ഷൻ കേട്ട് അഭിനയിക്കാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നായിരുന്നു അഷ്റഫ് ഗുരുക്കൾ കുറിച്ചത്. പോരുന്നതിനു മുൻപ് എന്നെ റൂമിലേക്ക് വിളിച്ചു സാർ ഇക്കാ ഇക്കാക്ക് എത്ര വയസ്സായി എന്ന് ഒരു ചോദ്യവും ഞാൻ വയസ്സ് പറഞ്ഞു സാർ 63.
വളരെ സന്തോഷത്തോടെ സാർ പറഞ്ഞ വാക്കുകൾ എന്റെ കാതിൽ ഇപ്പോളും പ്രതിധ്വാനിക്കുകയാണ് ഇക്കാടെ എന്നർജി,ഷോട്ടുകൾ,വേഗത, ഇതെല്ലാം സാറിനെ അത്ഭുതപെടുത്തിയെന്ന്. ഒപ്പം ഏറെ വർഷങ്ങൾക്കു ശേഷം അദ്ദേഹം അഭിനയിക്കുന്ന "ശക്തിമാൻ ശരവണൻ" എന്ന മൂവിയിൽ അജയ് സാറിനെ വെച്ച് ഒരു ഫൈറ്റ് ചെയ്യാൻ എനിക്ക് ഒരവസരം കിട്ടി. ഹിന്ദി,കന്നഡ, തെലുങ്ക്, തമിൾ തുടങ്ങി നിറയെ മലയാള സിനിമകളും ചെയുന്ന എനിക്ക് മിറാക്കിൾമാനായ അജയ് സാറിന്റെ ഫൈറ്റ് ഒരു വെല്ലുവിളിയും നല്ല പേടിയുമായിരുന്നു. ബിൽഡപ്പ് ഷോട്ടുകൾ മമ്മുക്കായെ വെച്ച് അമ്മാനം ആടുന്ന ആൾ എന്റെ ഷോട്ടുകൾ എങ്ങനെ ആക്സപ്പറ്റ് ചെയ്യും എന്ന് ആയിരിന്നു. സർവേശ്വരനോട് പ്രാർത്ഥിച്ചു ഇറങ്ങി. നാല് ഫുൾ രാത്രികൾ കൊണ്ട് ഫൈറ്റ് തീർന്നു.
Find out more: