നിങ്ങളുടെ 'വർക്ക്-ഫ്രം-ഹോം' സ്റ്റൈൽ ഏത്? ചോദ്യവുമായി ഗൂഗിൾ രംഗത്ത് എത്തിയിരിക്കുകയാണ്. വീട്ടിലിരുന്ന ജോലി ചെയ്യുക എന്ന വല്ലോപ്പോഴും മാത്രം ലഭ്യമായിരുന്ന അവസരം ഇപ്പോൾ സ്ഥിരമായി. ചിലർക്ക് വർക്ക് ഫ്രം ഹോം നന്നേ ഇഷ്ടപെട്ടപ്പോൾ മറ്റു ചിലർക്ക് മടുത്തു. എത്രയും വേഗം ഓഫീസിൽ ഒന്ന് തുറന്നാൽ മതി എന്നാണ് ഇക്കൂട്ടർ ചിന്തിക്കുന്നത്.കൊവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരവോടെ ഞങ്ങളുടെ നിത്യജീവിതത്തിന്റ താളം തന്നെ ആകെ മാറിമറിഞ്ഞു. പുലർച്ചെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കി, വസ്ത്രം മാറി, ജോലിക്കും സ്കൂളിലേക്കും പോകുന്ന രീതിയിൽ മാറ്റം വന്നതോടെ പിന്നീട് ഓരോ ദിവസവും നടക്കുന്ന കാര്യങ്ങളിലും മാറ്റങ്ങൾ വന്നു.ചിലർ ഒരു മുറി ഓഫീസിൽ കാര്യങ്ങൾക്കായി മാറ്റി വച്ചിട്ടുള്ളപ്പോൾ മറ്റു ചിലർ കിടപ്പുമുറിയാണ് ജോലി ചെയ്‌യുന്നത്‌.


 
  വേറെ ചിലർക്ക് സ്വീകരണ മുറിയിലെ സോഫയാണ് വർക്ക് ഫ്രം ചെയ്യാനുള്ള ഇടം. ബെഡ്‌റൂമിൽ ലാപ്‌ടോപ്പിന് മുൻപിൽ ഇരുന്നാണോ അതോ ജോലി ചെയ്യാനായി ഒരു പ്രത്യേക മുറി നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ? നിങ്ങളുടെ വർക്ക് ഫ്രം ഹോം സ്റ്റൈൽ ഏതാണ്? ചോദിക്കുന്നത് മറ്റാരുമല്ല, ഗൂഗിൾ.കാര്യമെന്തായാലും കൊറോണ വൈറസ് ഭീഷണി അവസാനിക്കുന്നതുവരെ വർക്ക് ഫ്രം ഹോം തന്നെയാണ് പല കമ്പനികളും തുടരാൻ പ്ലാൻ. പലരും വീട്ടിലിരുന്നു ജോലി ചെയ്യുമ്പോഴുള്ള തങ്ങളുടെ 'വർക്ക് സ്റ്റേഷൻ' ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.



  ഇടുങ്ങിയ മുറിയിൽ ജോലി ചെയ്യുന്നതും, ബെഡ്‌റൂമിൽ ഇരുന്നു ജോലി ചെയ്യുന്നതും, ത്രെഡ് മില്ലിന് മുകളിൽ ലാപ്ടോപ്പ് വച്ച് വ്യായാമവും ജോലിയും ഒന്നിച്ചു കൊണ്ടുപോവുന്നതും, വളർത്തു മൃഗങ്ങളോടപ്പം സമയം ചിലവഴിച്ചു ജോലി ചെയ്യുന്നതും, അടുക്കളയിൽ പത്രം കഴുകുന്നതിനിടയിൽ വീഡിയോ കോളിൽ പങ്കെടുക്കുന്നതും, ഉദ്യാനത്തിലിരുന്നു ജോലി ചെയ്യുന്നതുമടക്കം ധാരാളം നാം പരീക്ഷിക്കാൻ സാധ്യതയുള്ള ഏറെക്കുറെ എല്ലാ 'വർക്ക് ഫ്രം ഹോം' രീതികളും ഗൂഗിൾ ചിത്രത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.ഗൂഗിളിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ടെക് ഭീമൻ ഇത്തരമൊരു ചോദ്യം ചോദിച്ചിരിക്കുന്നത്. ഒപ്പം 9 രീതിയിലുള്ള 'വർക്ക് ഫ്രം ഹോം' സ്റ്റൈലുകളുടെ ചിത്രവും ഗൂഗിൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

మరింత సమాచారం తెలుసుకోండి: