ഇതിലൊന്നാണ് വെളുത്തുള്ളിയും മുരിങ്ങായിലയും ചേർന്ന ഒരു വഴി.ഇതിലെ നാരുകൾ ശരീരത്തിന് ക്ലീനിംഗ് ഗുണം നൽകുന്ന ഒന്നാണ്. രക്തധമനികിളിലെ കൊഴുപ്പു മാത്രമല്ല, ശരീരത്തിലെ ആകെയുള്ള കൊഴുപ്പ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇതും ശരീരത്തിലെ കൊളസ്‌ട്രോൾ പ്രശ്‌നങ്ങൾക്ക് പരിഹാരമായി പ്രവർത്തിയ്ക്കുന്നു.ആന്റി ഓക്‌സിഡന്റ്, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുളള ഒന്നാണ് മുരിങ്ങയില. ഇത് ബിപി, കൊളസ്‌ട്രോൾ തുടങ്ങിയ ഹൃദയാരോഗ്യത്തിന് ദോഷകരമായ രോഗങ്ങൾ ഒഴിവാക്കാൻ ഏറെ നല്ലതാണ്, വയറിന്റെ ആരോഗ്യത്തിനും തടി കുറയ്ക്കാനുമെല്ലാം തന്നെ ഏറെ നല്ലതാണ് ഇത്.
ഇത് ക്യാൻസറിനെയും മറ്റ് ഹൃദയ സംബന്ധമായ രോഗങ്ങളെയും തടയുകയും രക്തം കനംകുറഞ്ഞതായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ, നമ്മുടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു.ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കും. അല്ലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഗുണം ചെയ്യുകയും പ്രകൃതിദത്ത പരിഹാരമായി പ്രവർത്തിക്കുകയും ചെയ്യുന്നു. മുരിങ്ങയില ഒരു പിടി വെളുത്തുള്ളിയും ചേർത്ത് നല്ലതുപോലെ ചതയ്ക്കണം. ഇത് അധികം അരയാത്ത വിധത്തിൽ മിക്‌സിയിൽ ഇട്ട് അരച്ചെടുത്താലും മതിയാകും.
ഇത് ഒരു ഗ്ലാസ് പാലിലിട്ട് ചെറിയ തീയിൽ തിളപ്പിച്ചെടുക്കുക. പിന്നീട് ഇത് ഊറ്റിയെടുക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കാം. ബിപിയ്ക്ക് സഹായകമായ നല്ലൊരു നാട്ടുമരുന്നാണിത്. യാതൊരു ദോഷവും വരുത്താത്ത ഒന്ന്. ബിപിയ്ക്കു മാത്രമല്ല, കൊളസ്‌ട്രോൾ, പ്രമേഹ രോഗികൾക്കും ഇതു നല്ലൊരു മരുന്നാണ്. ഇത് നല്ല ദഹനത്തിന് സഹായിക്കുന്നു. കുടൽ ആരോഗ്യത്തെ മികച്ചതാക്കുന്നു. നല്ല ശോധന നൽകുന്നു. ബിപി, കൊളസ്‌ട്രോൾ, പ്രമേഹ നിയന്ത്രണത്തിലൂടെ ഹൃദയത്തിനും ഇതേറെ നല്ലതു തന്നെയാണ്.
click and follow Indiaherald WhatsApp channel