ശിവശങ്കറിന് തന്നോടുള്ള പ്രണയം ഒരു കൗമാരക്കാരന് ഭ്രാന്ത് പിടിച്ച പോലെ! സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എഴുതിയ 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകം പുറത്തിറങ്ങി. തൃശൂർ ആസ്ഥാനമായ കറൻ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷമായ വിമർശനമാണ് പുസ്തകത്തിലുള്ളത്. സ്വപ്നയുടെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്ന ചിത്രങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ 2016ലാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്ന് പുസ്തകത്തിൽ സ്വപ്ന വ്യക്തമാക്കുന്നുണ്ട്. തുടക്കത്തിലെ സൗഹൃദം ഒരു വർഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറിയെന്ന് പുസ്തകത്തിലൂടെ സ്വപ്ന പറയുന്നുണ്ട്.
സ്വർണക്കത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ വെളിപ്പെടുത്താത്ത പല വിവരങ്ങളും പുസ്തകത്തിൽ സ്വപ്ന വ്യക്തമാക്കുന്നുണ്ട്. തൃശൂർ കറൻ്റ് ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പുസ്തകത്തിൽ പരോക്ഷ വിമർശനമുണ്ട്. ശിവശങ്കറുമായുള്ള വിവാഹം, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത്, ശിവശങ്കറിൻ്റെ വീട്ടിലെ മറ്റ് ബന്ധുക്കൾക്കൊപ്പമുള്ളതുമായ ചിത്രങ്ങളും സ്വപ്നം പുസ്തകത്തിലൂടെ പങ്കുവച്ചു. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞ ചിത്രങ്ങളും പുറത്തുവന്നു. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് തന്നോടുള്ള പ്രണയം. എൻ്റെ പ്രണയം നിലനിർത്താൻ എന്ത് വിലകൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണയ്ക്ക് എതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ 2016-ലാണ് ശിവശങ്കറിനെ പരിചയപ്പെടുന്നത് എന്നാണ് പുസ്തകത്തിലുള്ളത്. തുടക്കത്തിലെ സൗഹൃദം ഒരു വർഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറി. 2016ൽ ദുബൈയിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് ശിവശങ്കർ പറഞ്ഞ പ്രകാരം താൻ കടത്തി നൽകിയെന്നും അതിൽ കറൻസിയായിയുന്നുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു.
സ്വപ്ന സുരേഷ് തൻ്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെ എത്തിയ പുസ്തകം തൃശ്ശൂർ ആസ്ഥാനമായ കറൻ്റ് ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൻ്റെ തൻ്റെ അനുഭവങ്ങളും നിലപാടുകളും വ്യക്തമാക്കി കൊണ്ട് നേരത്തെ എം.ശിവശങ്കർ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മഹാഭാരതത്തിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ വച്ച് അശ്വത്ഥമാവ് വെറും ഒരും ആന എന്നായിരുന്നു അദ്ദേഹത്തിൻ്റെ പുസ്തകത്തിൻ്റെ പേര്.
Find out more: