മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമാണ് ബിനു അടിമാലി. മിമിക്രിയും പാട്ടുമൊക്കെയായി സജീവമായ അദ്ദേഹം സ്റ്റാർ മാജികിലെ സ്ഥിരം താരങ്ങളിലൊരാളാണ്. എനിക്ക് തമാശകൾ അവതരിപ്പിക്കുന്നവരെയും മറ്റുള്ളവരെ ചിരിപ്പിക്കുന്നവരെയും ഇഷ്ടമാണ്. സന്തോഷ് പണ്ഡിറ്റിനോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കുറവോ ഇല്ല. പക്ഷെ ഇവിടെ ബിനു അടിമാലി ചേട്ടനെയും മലയാള സിനിമയെയും മൊത്തത്തിൽ അപമാനിച്ചതയാണ് കാണിച്ചിരിക്കുന്നത്. ഫ്ലവേർസ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടി ഇഷ്ടമുള്ള ഒരാളാണ് ഞാൻ. അവിടെ നടക്കുന്ന കോമഡികളെ പൊളിറ്റിക്കലി നോക്കിക്കാണാൻ ശ്രമിച്ചിട്ടില്ല. അങ്ങനെ കണ്ടാൽ നർമ്മം കലർത്തി അവതരിപ്പിക്കുന്ന ഒരു പരിപാടികളും ആർക്കും തന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാകും.
ബിനു ചേട്ടൻ എന്ന നടന്റെ കഴിവ് എല്ലാവർക്കും അറിയുന്നതാണ്. ഓരോരുത്തരും ഇത്തരം വേദികളിൽ എത്തിപ്പെടുന്നത് സിനിമ എന്ന മോഹവുമായാണ്. അവരെ ഒക്കെ അപമാനിക്കുന്ന സ്റ്റേറ്റ്മെന്റ് ആണ് സന്തോഷ് പണ്ഡിറ്റ് നടത്തിയത്. ഫ്ലവേർസ് ഇത്തരം റോങ് സ്റ്ററ്റ്മെന്റുകളെയും വ്യക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശെരിയായില്ല. ഇത് എന്റെ അഭിപ്രായമാണ്. ഫ്ലവേർസ് ക്രൂ ഇതിന് വരും എപ്പിസോഡിൽ മറുപടി നൽകണമെന്നുമായിരുന്നു ദിയ സന കുറിച്ചത്. തന്റെ നിലപാട് വ്യക്തമാക്കിയ ബിനു അടിമാലിയെ വീണ്ടും അപമാനിക്കുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്.
നീയൊന്നും ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും ശ്രദ്ധിക്കില്ല, ചത്താൽ ചിലപ്പോൾ ശ്രദ്ധിച്ചെന്ന് വരും. ചില ജീവികളൊക്കെ അങ്ങനെയാണ്. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവർ ശ്രദ്ധിക്കൂ. ആ നാറ്റം ചിലർക്ക് സുഗന്ധമായി മാറാമെന്നും പണ്ഡിറ്റ് പറയുമ്പോൾ അതിഥിയായ ഹരിശ്രീ അശോകനും സ്റ്റാർ മാജികിലെ സഹതാരങ്ങളും ആശ്ചര്യത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം.
click and follow Indiaherald WhatsApp channel