ധനമന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ഷാമിക രവി, രതിന്‍ റോയ് എന്നിവര്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍നിന്ന് പുറത്തായി. കഴിഞ്ഞദിവസം സമിതി പുന:സംഘടിപ്പിച്ചപ്പോഴാണ് ഇരുവരെയും ഒഴിവാക്കിയത്. 

സമിതിയുടെ ചെയര്‍മാനായി ബിബേക് ദേബ്‌റോയും മെമ്പര്‍ സെക്രട്ടറിയായി രത്തന്‍ പി വാതലും ഇടക്കാല അംഗമായി അഷിമ ഗോയലും തുടരും. സമിതിയിലെ പുതിയ ഇടക്കാല അംഗമായി ജെപി മോര്‍ഗനിലെ സാമ്പത്തിക വിദഗ്ധന്‍ സാജ്ജിദ് ചിനോയിയെ തിരഞ്ഞെടുത്തു  സെപ്റ്റംബര്‍ 26 മുതല്‍ നിലവില്‍വന്ന പുതിയ സമിതിയുടെ കാലാവധി രണ്ടുവര്‍ഷമാണ്. കേന്ദ്ര ബജറ്റിലെ ചില പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ ധനകാര്യ മന്ത്രാലയത്തിന്റെ പല തീരുമാനങ്ങളെയും ഷാമിക രവിയും രതിന്‍ റോയും വിമര്‍ശിച്ചിരുന്നു. അടുത്തിടെ ഇ-സിഗരറ്റുകള്‍ നിരോധിച്ചതിനെതിരെയും ഷാമിക രവി ട്വീറ്റ് ചെയ്തിരുന്നു. 

Find out more: