കൊവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും പത്ത് ലക്ഷം രൂപയും: പ്രധാന മന്ത്രി നരേന്ദ്ര മോദി! കുട്ടിയുടെ പേരിൽ 10 ലക്ഷം രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമായി നിക്ഷേപിക്കും. 18 വയസ് മുതൽ 23 വയസ് വരെയാണ് സ്റ്റൈപൻഡ് നൽകുക. ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യങ്ങൾക്കും ചെലവഴിക്കാം. കുട്ടിയുടെ വിദ്യാഭ്യാസം പൂ‍ർണ്ണമായും സൗജന്യമായിരിക്കും. 23 വയസാകുമ്പോൾ വ്യക്തിഗത ആവശ്യങ്ങൾക്കോ തൊഴിൽ ആവശ്യങ്ങൾക്കോ 10 ലക്ഷവും പിൻവലിക്കാം. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപൻഡും പത്ത് ലക്ഷം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സൈനിക് സ്കൂളിലോ നവോദയ സ്കൂളിലോ പ്രവേശനം നൽകും. വിദ്യാഭ്യാസ വായ്പയെടുത്താൽ പലിശ പിഎം കെയറിൽ നിന്നും നൽകും.



 ട്യൂഷൻ ഫീസായി സ്കോള‍ർഷിപ്പുകൾ നൽകും.  പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലോ സ്വകാര്യ സ്കൂളിലോ പഠിക്കാൻ സൗകര്യം ഏ‍ർപ്പെടുത്തും. സ്വകാര്യ സ്കൂളിൽ ചേരുന്ന കുട്ടികളുടെ ഫീസ് സ‍ർക്കാർ വഹിക്കും. യൂണിഫോം പുസ്തകം എന്നിവ വാങ്ങുന്നതിനും പണം നൽകും. മാത്രമല്ല കോവിഡിനോടനുബന്ധിച്ചു രു കുട്ടിയും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്ന് സുപ്രീംകോടതി. കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങളിൽ നിന്നും കേൾക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. 2020 മാർച്ചിന് ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങൾ ഞായറാഴ്‌ച വൈകുന്നേരത്തിന് മുൻപ് നൽകണം. അമിക്കസ് ക്യൂറിക്ക് വേണം ഈ റിപ്പോർട്ട് കൈമാറേണ്ടതെന്നും കോടതി പറഞ്ഞു.



അതേസമയം കൊവിഡ്-19 ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. രോഗ വ്യാപനത്തിൻറെ വേഗം പിടിച്ചുനിർത്തി ആരോഗ്യ സംവിധാനത്തിൻ്റെ പരിധിക്ക് താഴെ നിർത്തുക എന്ന നയമാണ് നാം തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് മറ്റു പ്രദേശങ്ങളേക്കാൾ നീണ്ടു നിൽക്കുന്ന രോഗവ്യാപനത്തിൽ അധികമായി ആശങ്ക ഉണ്ടാകേണ്ടതില്ല. ആളുകളുടെ ജീവൻ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം ഏറ്റവും നന്നായി നിർവഹിക്കുക എന്നതിന് പ്രാധാന്യം നൽകിയേ തീരൂ ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


 രണ്ടാമത്തെ കൊവിഡ് തരംഗം ഉച്ചസ്ഥായിയിൽ എത്തി. രോഗവ്യാപനം കുറയാൻ തുടങ്ങിയിട്ട് രണ്ടാഴ്‌ചയായിട്ടും. ആയിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തിൽ രോഗബാധിതരായവർക്കിടയിൽ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നത്. മരണസംഖ്യയിൽ കാര്യമായ കുറവുണ്ടാകാൻ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Find out more: