2070 ആകുമ്പോഴേക്കും ഇന്ത്യ കാർബൺ പുറന്തള്ളുന്നത് പൂർണമായും തടയുമെന്ന് നരേന്ദ്ര മോദി! ഗ്ലാസ്ഗോവിൽ നടന്ന സിഒപി 26 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം നടത്തിയ അഞ്ച് പ്രധാന നിർദ്ദേശങ്ങളിൽ ഒന്നാണിത്. പ്രതിബദ്ധതകളെ "പഞ്ചാമൃതം" എന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ വളരെ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.
ഇതാദ്യമായാണ് കാർബൺ പുറന്തള്ളൽ പൂർണമായി അവസാനിപ്പിക്കുന്നതിന് ഇന്ത്യ ഒരു നിശ്ചിത സമയക്രമം പ്രഖ്യാപിക്കുന്നത്. ഒപ്പം വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കൂടാതെ 2030 - ഓടെ ഇന്ത്യ ഫോസിൽ ഇതര ഊർജശേഷി 500 ജിഗാവാട്ടായി ഉയർത്തും. 2030 - ഓടെ ഇന്ത്യ സമ്പദ്‌വ്യവസ്ഥയുടെ കാർബൺ തീവ്രത 45 ശതമാനമായി കുറയ്ക്കും. 2070 - ഓടെ ഇന്ത്യ കാർബൺ പുറന്തള്ളൽ പൂജ്യത്തിലേക്ക് എത്തിക്കും.
2030 - ഓടെ മൊത്തം പ്രവചിക്കപ്പെട്ട പുറംതള്ളലിൽ നിന്ന് ഒരു ബില്യൺ ടൺ കാർബൺ പുറംന്തള്ളൽ ഇന്ത്യ കുറയ്ക്കും. 2030 - ഓടെ ഇന്ത്യ ഊർജ ആവശ്യത്തിന്റെ 50 ശതമാനവും പുനരുപയോഗ ഊർജത്തിലൂടേയാക്കും. കാലാവസ്ഥയുമായി ഇണങ്ങി ജീവിക്കാനുള്ള പദ്ധികൾക്കാണ് പ്രധാന്യം നൽകേണ്ടത്. പകരം കാർബൺ പുറന്തള്ളൽ അതിവേഗം കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത് വികസ്വര രാജ്യങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും മോദി ഉച്ചകോടിയിൽ പറഞ്ഞു. ഗ്ലാസ്ഗോവിൽ നടന്ന സിഒപി 26 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി!
ഒട്ടേറെ പരമ്പരാഗത ജനവിഭാഗങ്ങൾക്ക് പ്രകൃതിയുമായി പൊരുത്തപ്പെട്ട് കഴിയാനുള്ള അറിവുകൾ കൈവശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം അറിവുകൾ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ സാരമായി ബാധിച്ചു. കൃഷിരീതികളിലും അതിനനുസൃതമായ മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ വളരെ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.
Find out more: