യുദ്ധഭൂമിയിൽ നിന്ന് ആഷിക്ക് ജന്മനാട്ടിൽ; ആശങ്കകൾ നിറഞ്ഞ 9 ദിനരാത്രങ്ങൾ! ആശങ്കകൾ നിറഞ്ഞ ഒൻപത് ദിനരാത്രങ്ങൾക്കൊടുവിലാണ് ആഷിക്കിന് നാട്ടിലേക്ക് മടങ്ങാനായത്. മാട്ടുക്കട്ട തോട്ടുപറമ്പിൽ അഷറഫ് -ആയിഷ ദമ്പതികളുടെ മകനാണ് ആഷിക്ക്. പോളണ്ട് അതിർത്തിയായ ഷെഹീന മെഡിക്കയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു യുവാവ്. യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടരുമ്പോൾ മരണമുഖത്തുനിന്നും ആഷിക്ക് സുരക്ഷിതനായി തിരികെയെത്തി. 15 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് ഇവർ ഇവിടെ എത്തിയത്. എന്നാൽ അതിർത്തിയിലെ ഗേറ്റ് കടന്ന് കടത്തിവിടാൻ സൈനികർ തയാറായിരുന്നില്ല. ഇന്ത്യക്കാരൊഴികെ മറ്റുള്ളവരെ കടത്തിവിട്ടിരുന്നു.
എന്നാൽ ഇന്ത്യക്കാരെ ഗേറ്റിനടുത്തേക്ക് അടുപ്പിക്കാതെ തെരഞ്ഞുപിടിച്ച് സൈന്യം മർദിക്കുകയായിരുന്നുവെന്നു ആഷിക്ക് പറഞ്ഞു. ഇതിനിടയിൽ ആഷിക്കിൻ്റെ അടക്കം നാലുപേരുടെ ബാഗും ഫോണും മോഷണം യുക്രൈനിലെ ലിവീവ് മെഡിക്കൽ അക്കാദമിയിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയായ ആഷിക്കും കൂട്ടരും 80 കിലോമീറ്റർ സഞ്ചരിച്ചായിരുന്നു യുക്രൈൻ-പോളണ്ട് അതിർത്തിയായ ഷഹീന മെഡിക്കയിൽ എത്തിയത്. എടിഎം കൗണ്ടറുകളിൽ നിന്നും പണം എടുക്കാൻ കഴിയാത്ത അവസ്ഥയും ഭക്ഷണത്തിൻ്റെ കുറവും ആശങ്ക സൃഷ്ടിച്ചിരുന്നു. ഷെഹീന മെഡിക്കയിൽ കുടുങ്ങിയതോടെ ഓരോ നിമിഷവും പ്രാർഥനയുമായി കഴിഞ്ഞ കുടുംബത്തിന് ആശ്വാസമായി വെള്ളിയാഴ്ച രാത്രി പത്തോടെ ആഷിക്ക് തിരികെ വീട്ടിലെത്തി.
ബുദ്ദോമിയോസ് എന്ന അതിർത്തിവഴി പോളണ്ടിലെത്തിയ ആഷിക്കും കൂട്ടരും അവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. ആഷിക്കിൻ്റെ സുഹൃത്തായ കോതമംഗലം സ്വദേശി ഭവൻ റോയിയുടെ ഫോണിൽ നിന്നുമാണ് വീട്ടുകാരുമായി ആഷിക്ക് ബന്ധപ്പെട്ടിരുന്നത്.വീട്ടിലെത്തിയ ആഷിക്കിനെ അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോമോൻ വെട്ടിക്കാലയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് മധുര പലഹാര വിതരണവും നടന്നു. ആഷിക്കിൻ്റെ തിരിച്ചുവരവിനായി സഹോദരങ്ങളായ അഷ്വാക്കും, അഷിയാനയുമെല്ലാം എല്ലാ സമയയും പ്രാർഥനയോടെയാണ് കഴിച്ചുകൂട്ടിയത്.
മകൻ തിരികെ വരാനായി പ്രാർഥിച്ച എല്ലാവർക്കും ഒപ്പം കേരള സർക്കാർ, മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, മാധ്യമ പ്രവർത്തകർ എന്നിവർക്കും നന്ദി അറിയിക്കുന്നതായും ആഷിക്കിൻ്റെ മാതാപിതാക്കൾ പറഞ്ഞു. എടിഎം കൗണ്ടറുകളിൽ നിന്നും പണം എടുക്കാൻ കഴിയാത്ത അവസ്ഥയും ഭക്ഷണത്തിൻ്റെ കുറവും ആശങ്ക സൃഷ്ടിച്ചിരുന്നു. ഷെഹീന മെഡിക്കയിൽ കുടുങ്ങിയതോടെ ഓരോ നിമിഷവും പ്രാർഥനയുമായി കഴിഞ്ഞ കുടുംബത്തിന് ആശ്വാസമായി വെള്ളിയാഴ്ച രാത്രി പത്തോടെ ആഷിക്ക് തിരികെ വീട്ടിലെത്തി. ബുദ്ദോമിയോസ് എന്ന അതിർത്തിവഴി പോളണ്ടിലെത്തിയ ആഷിക്കും കൂട്ടരും അവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.
Find out more: