വിഴിഞ്ഞം സമരം മുൻകൂട്ടി തയ്യാറാക്കിയതെന്നും, പ്രദേശവാസികൾ മാത്രമല്ല പങ്കെടുക്കുന്നതെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ!  ചിലയിടങ്ങളിൽ സമരം മുൻകൂട്ടി തയ്യാറാക്കിയതാണെന്നും പ്രദേശത്തുകാർ മാത്രമല്ല അതിൽ പങ്കെടുക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന വിഴിഞ്ഞം സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ സമരമെന്ന നിലക്കാണ് കാണാൻ കഴിയുക. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങൾ സംസ്ഥാനം നേരിടുന്ന ഗൗരവതരമായ പ്രശ്‌നമെന്ന നിലക്ക് തന്നെയാണ് സർക്കാർ കാണുന്നത്. അവഗണിക്കാവുന്നതല്ല. പ്രശ്‌ന പരിഹാരത്തിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. ഏത് ഘട്ടത്തിലും സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. അതിലൊരു ആശങ്കയും വേണ്ട', മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.




  'ഇപ്പോൾ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രമായി പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാൻ പറ്റില്ല. 'നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി നടപ്പാക്കുന്ന ബൃഹദ് പദ്ധതികളിലൊന്നാണ് വിഴിഞ്ഞം. പദ്ധതികൾ നടപ്പാക്കേണ്ടതില്ല, നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയിൽ നിൽക്കട്ടെ എന്ന സമീപനം ജനവിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'കെ റെയിൽ സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണ്.






  പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സർവെയും തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അനുമതി ലഭിക്കുമെന്ന സൂചന ആയിരുന്നു ആദ്യം ലഭിച്ചിരുന്നത്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സർക്കാരിന് എല്ലാ കാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിൽ ആയാലും അനുമതി തന്നേ മതിയാകൂ', പിണറായി സഭയിൽ പറഞ്ഞു. 'വിഴിഞ്ഞം പോലൊരു പശ്ചാത്തല സൗകര്യ പദ്ധതി ഇച്ഛാശക്തിയോടെ നടപ്പാക്കുമ്പോൾ പുതിയ തൊഴിൽ അവസരം സൃഷ്ടിക്കൽ, സമ്പദ്ഘടനയ്ക്ക് ഉണ്ടാകുന്ന ഉത്തേജനം, ആകെ സാമ്പത്തിക മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച എന്നിവയാണ് ഉണ്ടാകാൻ പോകുന്നത്. 





ഒപ്പം അനുബന്ധ വികസനത്തിലൂടെ ജനജീവിതത്തിലുണ്ടാകുന്ന മാറ്റവും കാണണം', മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 'സംസ്ഥാനത്തിന് അർധ അതിവേഗ റെയിൽ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സിൽവർ ലൈനെന്നോ കെ റെയിലെന്നോ അതല്ല മറ്റേതെങ്കിലും പേരിട്ടാലും പ്രശ്നമില്ല. ഈ പദ്ധതി നാടിനു വേണ്ടതാണ്. സംസ്ഥാനം ഒരു അർദ്ധ അതിവേഗത പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു. കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കിൽ സന്തോഷമാണ്. സംസ്ഥാനത്തിന് അതി വേഗതയിലോടുന്ന ട്രെയിൻ വേണമെന്ന് മാത്രമേയുള്ളൂ.  

Find out more: