പരീക്ഷാഹാളുകളിൽ വാച്ചിനും ആഭരണങ്ങൾക്കും വിലക്ക് ഏർപ്പെടുത്താൻ ആരോഗ്യ സർവകലാശാലയുടെ തീരുമാനം. എം.ബി.ബി.എസ്. അടക്കം സർവകലാശാല നടത്തുന്ന എല്ലാ പരീക്ഷകൾക്കും ഇതു ബാധകമാക്കും. അടുത്ത പരീക്ഷമുതൽ നടപടി കർശനമായി പാലിക്കാൻ കോളേജുകൾക്കു ഉടൻ തന്നെ നിർദേശം നൽകും.

മെഡിക്കൽ കോളേജുകളിൽ കൂട്ടക്കോപ്പിയടി നടന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ തീരുമാനം. പരീക്ഷകളിൽ ഹൈടെക് കോപ്പിയടിക്കു സാധ്യത കൂടിയിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവ തടയാൻ മാർഗങ്ങൾ സ്വീകരിക്കണമെന്നും സർവകലാശാലാ പരീക്ഷാബോർഡ് ശുപാർശ നൽകിയിരുന്നു.കോപ്പിയടിക്കു പിടികൂടുന്ന വിദ്യാർഥികളെ രണ്ടുതവണത്തേക്കു പരീക്ഷയിൽനിന്നു വിലക്കാനും കോളേജുകൾക്കെതിരേ നടപടി സ്വീകരിക്കാനും സർവകലാശാലയ്ക്കു പൂർണ അധികാരവും ഉണ്ട്. 

Find out more: