
മാത്രമല്ല രണ്ട് ആപ്പുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാനും ഈ ഡിസ്പ്ലേ സഹായകരമാണ്. ഉദാഹരത്തിന് ഒരു ഡിസ്‌പ്ലേയിൽ ഗൂഗിൾ മാപ്‌സ് പ്രവർത്തിക്കുമ്പോൾ രണ്ടാമത്തെ ഡിസ്‌പ്ലേയിൽ പാട് കേൾക്കുന്ന പ്ലേയർ പ്രവർത്തിപ്പിക്കാം. പ്രധാന ഡിസ്‌പ്ലേയിൽ കീബോർഡ് പ്രദശിപ്പിക്കുമ്പോൾ രണ്ടാമത്തെ ഡിസ്‌പ്ലേയിൽ ടൈപ്പ് ചെയ്യുന്നത് തെളിഞ്ഞു വരും.ഒരു ആപ്പ് തുറക്കുമ്പോൾ അതിന്റെ കൺട്രോളുകൾ എല്ലാം താഴെയും ഡിസ്പ്ലേ മുകളിൽ ആകുന്ന രീതിയിലും ഈ ഡിസ്പ്ലേ പ്രവർത്തിപ്പിക്കാം.ആൻഡ്രോയിഡ് 10 അടിസ്ഥാനമായ Q OS-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ-സിം (നാനോ) ഫോൺ ആണ് എൽജി വിങ്. 1,080x2,460 പിക്‌സലുള്ള 6.8-ഇഞ്ച് ഫുൾ-എച്ഡി+ പി-ഓഎൽഇഡി ഫുൾവിഷൻ ഡിസ്‌പ്ലേയാണ് എൽജി വിങ്ങിന്. 20.5:9 ആസ്പെക്ട് റേഷ്യോയും 395ppi പിക്സൽ ഡെൻസിറ്റിയും ഈ പ്രധാന ഡിസ്‌പ്ലേയ്ക്കുണ്ട്.
3.9-ഇഞ്ച് ഫുൾ-എച്ഡി+ (1,080x1,240 പിക്‌സൽ) ജി-ഓഎൽഇഡി പാനൽ ആണ് രണ്ടാമത്തെ ഡിസ്പ്ലേ.69,990 രൂപയാണ് എൽജി വിങ്ങിന് ഇന്ത്യയിൽ വില. ഒറോറ ഗ്രേയ്, ഇല്ല്യൂഷൻ സ്കൈ നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന എൽജി വിങ് അടുത്ത മാസം 9 മുതൽ വിപണിയിലെത്തും.64-മെഗാപിക്സൽ പ്രൈമറി കാമറ (f/1.8 ലെൻസ്), 13-മെഗാപിക്സൽ സെക്കന്ററി സെൻസർ (f/1.9 അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്), 12-മെഗാപിക്സൽ ടെർഷ്യറി സെൻസർ (f/2.2 അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്) എന്നിവ ചേർന്ന ട്രിപ്പിൾ കാമറ സെറ്റപ്പ് ആണ് എൽജി വിങ്ങിന്. കൂടുതൽ വ്യക്തതയുള്ള വിഡിയോകൾക്കായി ഹെക്സ-മോഷൻ സ്റ്റെബിലൈസർ, ഗിമ്പൽ മോഷൻ കാമറ ഫീച്ചറുകൾ ഈ കാമറ സെറ്റപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
32-മെഗാപിക്സൽ പോപ്പ് അപ്പ് ക്യാമെറയാണ് സെൽഫികൾക്കും വീഡിയോ കോളിങിനും.ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 765G SoC പ്രോസസ്സർ ആണ് എൽജി വിങ്ങിന്. 8 ജിബി റാമുമായി ഈ പ്രോസസ്സർ ചേർന്ന് പ്രവർത്തിക്കുന്നു. 128 ജിബി/ 256 ജിബി എന്നിങ്ങനെ രണ്ട് ഓൺബോർഡ് സ്റ്റോറേജുകളിൽ വില്പനക്കെത്തിയിരിക്കുന്ന ഹാൻഡ്‌സെറ്റിന്റെ മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെയായി ഉയർത്താം.ക്വിക്ക് ചാർജ് 4.0+ 25W ഫാസ്റ്റ് ചാർജിങ്, 10W വയർലെസ്സ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4,000mAh ബാറ്റെറിയാണ് എൽജി വിങ്ങിന്. 5ജി, 4ജി എൽടിഇ-എ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.1, എൻഎഫ്‌സി, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.