13,000 കൊവിഡ് കേസുകൾ: പകുതിയോളം രോഗബാധിതരും കേരളത്തിൽ! കഴിഞ്ഞ ദിവസങ്ങളിലേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങി നീണ്ട നാളുകൾക്ക് ശേഷമാണ് ഇത്രയധികം കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,052 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങൾ പരിശോധിക്കാം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,052 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,46,183 ആയി ഉയർന്നിരിക്കുകയാണ്. 1,68,784 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,04,23,125 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


കഴിഞ്ഞദിവസം 13,965 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 127 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,54,274 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. സാമ്പിളുകളുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാതെ തന്നെ രോഗബാധിതരുടെ എണ്ണവും കുറഞ്ഞത് ഏറെ ആശ്വാസകരമാണ്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 19,65,88,372 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. 



എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,50,964 സാമ്പിളുകളാണ് പരിശോധിച്ചത്.രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ പുതിയ കേസുകളിലെ കുറവും ആശ്വാസമേകുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,50,964 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകളുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാതെ തന്നെ രോഗബാധിതരുടെ എണ്ണവും കുറഞ്ഞത് ഏറെ ആശ്വാസകരമാണ്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 19,65,88,372 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.

Find out more: