ശ്രീലേഖയുടെ ആരോപണം; സംഭവിച്ചെതെന്തെന്നു അവർ തന്നെ പറയണമെന്നു മുഖ്യ മന്ത്രി! ശ്രീലേഖയുടെ വെളിപ്പെടുത്തൽ ചോദ്യോത്തരവേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സഭയിൽ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. കേരള പോലീസിൽ വനിതാ ഉദ്യോഗസ്ഥർക്കു മേലധികാരികളിൽ നിന്നു ലൈംഗികചൂഷണം ഉൾപ്പെടെ നേരിടേണ്ടി വരുന്നുവെന്നതുൾപ്പെടെ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് സംഭവിച്ചുവെന്ന് ശ്രീലേഖ തന്നെ പറയണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
വിഷയത്തിൽ ശ്രീലേഖ തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. "അവർ അപമാനം സഹിച്ചു എന്നാണ് പറയുന്നത്. എപ്പോഴാണ് ദുരനുഭവം എന്ന് അവർ പറഞ്ഞിട്ടില്ല. കാലഘട്ടവും അവ്യക്തം. എന്ത് സംഭവിച്ചെന്ന് ശ്രീലേഖ തന്നെ പറയണം" മുഖ്യമന്ത്രി പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. പോലീസ് സേനയിലെ വനിതാ ഓഫിസർമാർ പലവിധ സമ്മർദങ്ങൾ നേരിടുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുൻ ഡിജിപിയുടെ വെളിപ്പെടുത്തലുകൾ. ഒരു ഡിഐജി പോലീസ് ക്ലബ്ബിൽ വന്നാൽ ഒരു വനിതാ എസ്ഐയെ അങ്ങോട്ടു വിളിക്കും. 'അവർ പേടിച്ച് എൻറെയടുത്തു വന്നു. അവർ ഇന്നു വരുന്നില്ല എന്നു ഡിഐജിയെ വിളിച്ചു പറഞ്ഞു. ഡിഐജിക്കു കാര്യം മനസ്സിലായി.
മുൻപും ഈ ഉദ്യോഗസ്ഥയെ അദ്ദേഹം ദുരുപയോഗം ചെയ്തിട്ടുണ്ട്' എന്നായിരുന്നു വാക്കുകൾ. നേരത്തെ മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മുൻ ഡിജിപി വെളിപ്പെടുത്തലുകൾ നടത്തിയത്. പുരുഷമേധാവിത്വം നിലനിൽക്കുന്ന പോലീസ് സംവിധാനത്തിൽ നിന്നുള്ള മാനസികപീഡനം സഹിക്കാനാവാതെ ഐപിഎസിൽ നിന്ന് രാജിവയ്ക്കാൻ ഒരുങ്ങിയിരുന്നെന്നും ശ്രീലേഖ പറഞ്ഞിരുന്നു. സ്ത്രീയായതു കൊണ്ടുമാത്രം തനിക്കും സർവീസിലെ ആദ്യ 10 വർഷം ദുസ്സഹമായിരുന്നു. വിഷയത്തിൽ ശ്രീലേഖ തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. "അവർ അപമാനം സഹിച്ചു എന്നാണ് പറയുന്നത്.
രാഷ്ട്രീയ പിൻബലമുള്ള പോലീസ് ഓഫിസർമാർക്കു ഡിജിപി ഉൾപ്പെടെ ഏതു മേലധികാരിയെയും തെറി വിളിക്കാമെന്നും മുൻ ഡിജിപി അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലുകളിലാണ് ശ്രീലേഖ വ്യക്ത വരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. മദ്യപിച്ച ശേഷം പോലീസ് ഓഫിസർമാർ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു.
Find out more: