മൂന്ന് വർഷത്തിലേറെയായുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞു നടി ലക്ഷ്മി മേനോൻ! സുന്ദര പാണ്ടിയൻ, കുംകി, ജിഗർതാണ്ട, വേതാളം, കൊമ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ നടിയ്ക്ക് തമിഴകത്ത് കിട്ടിയ സ്റ്റാർഡം ചെറുതൊന്നുമല്ല. അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം വിജയിച്ചതോടെ ഭാഗ്യ നായിക എന്ന വിളിപ്പേരും ലക്ഷ്മിയ്ക്ക് തമിഴകത്തുണ്ടായിരുന്നു. മലയാളിയാണെങ്കിലും തമിഴിലാണ് ലക്ഷ്മി മേനോൻ ശ്രദ്ധിയ്ക്കപ്പെട്ടത്. കോളേജ് പഠനം മിസ്സ് ചെയ്യാൻ കഴിയില്ല എന്ന കാരണത്താൽ അഭിനയ ലോകത്ത് നിന്നും വിട്ടു നിന്ന ലക്ഷ്മി 'പുലികുത്തി പാണ്ഡിയൻ' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.



   വിക്രം പ്രഭുവിനൊപ്പം ജോഡി ചേർന്ന് അഭിനയിച്ച ചിത്രത്തിലെ പെർഫോമൻസിന് നടിയ്ക്ക് പ്രശംസകളും കിട്ടി. എന്നാൽ കുറച്ചു കാലമായി സിനിമകളിൽ നിന്നും മനപൂർവ്വം വിട്ടു നിൽക്കുകയായിരുന്നു ലക്ഷ്മി.  ആരാധകരുമായി നേരിട്ട് സംവദിയ്ക്കാനും നടി സമയം കണ്ടെത്താറുണ്ട്. അങ്ങനെയുള്ള ഒരു ചാറ്റിങിനിടെ തന്റെ പ്രണയത്തെ കുറിച്ചും ലക്ഷ്മി മേനോൻ തുറന്ന് പറയകയുണ്ടായി. മൂന്ന് വർഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് ആരാധകരുടെ ചോദ്യത്തോട് പ്രതികരിക്കവെ നടിയുടെ വെളിപ്പെടുത്തി. എന്നാൽ ആരാണെന്നോ എന്താണെന്നോ ഒന്നും നടി തുറന്നു പറഞ്ഞിട്ടില്ല. സിനിമകളിൽ നിന്ന് വിട്ടു നിന്ന സമയത്തും, ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി.



   
 അന്നു മുതൽ ആരാധകരും ലക്ഷ്മിയുടെ കാമുകനെ തപ്പി ഇറങ്ങിയിരിയ്ക്കുകയാണ്. കൊച്ചി ബേയ്‌സ്ഡ് ബിസിനസ്സു കാരനാണ് കാമുകൻ എന്നൊരു കിംവദന്തിയുണ്ട്. ഇതാദ്യമല്ല താൻ പ്രണയത്തിലാണ് എന്ന കാര്യം ലക്ഷ്മി തുറന്ന് പറയുന്നത്. പോയ വർഷവും ഇതുപോലൊരു ഫാൻസ് ചാറ്റിങിനിടെ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവെ 'ഞാൻ സിംഗിൾ അല്ല' എന്ന് നടി സമ്മതിച്ചിരുന്നു. ആരാധകരുടെ ചോദ്യത്തോട് പ്രതികരിക്കവെ മൂന്ന് വർഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് നടി വെളിപ്പെടുത്തി. എന്നാൽ ഇത് ആരാണെന്നോ എന്താണെന്നോ ഒന്നും നടി ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു കാര്യം.


 

  ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലക്ഷ്മി മേനോൻ. മലയാള ചലച്ചിത്രമായ രഘുവിന്തേ സ്വന്തം റസിയ (2011) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അഭിനയിച്ച ശേഷം 2012 ൽ അരങ്ങേറ്റം കുറിച്ച തമിഴ് ചിത്രമായ കുംകിയിൽ നായികയായി അഭിനയിച്ചു. സുന്ദരപാണ്ഡ്യനും അടുത്ത മൂന്ന് തമിഴ് റിലീസുകളും വാണിജ്യവിജയമായിരുന്നു. സിഫിയുടെ "തമിഴ് സിനിമയിലെ ഏറ്റവും വേഗത്തിൽ വളരുന്ന താരം" എന്ന് അവർ മുദ്രകുത്തപ്പെട്ടു. മികച്ച വനിതാ ഡെബുവിനുള്ള ഫിലിംഫെയർ അവാർഡ് ജേതാവാണ്.

Find out more: