റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധ പ്രഖ്യാപനത്തിനു സമാനമെന്നു പുടിൻ! യുക്രൈൻ അധിനിവേശം തങ്ങൾ ആസൂത്രണം ചെയ്തതുപോലെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിൽ വിമാന നിരോധിത മേഖല പ്രഖ്യാപിക്കാനുള്ള ഏതു നീക്കവും യുദ്ധപ്രഖ്യാപനത്തിനു തുല്യമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം യുദ്ധ പ്രഖ്യാപനത്തിനു സമാനമാണെന്ന് വ്ലാദിമിർ പുടിൻ. സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച 'ജിഹാദി കാറുകൾ' ഉപയോഗിക്കുന്ന മിഡിൽ ഈസ്റ്റിൽ നിന്നുള്ള പോരാളികളെ ഞങ്ങൾ യുക്രൈനിൽ കണ്ടെത്തിയിട്ടുണ്ട്.





 ഇതുവരെ അത്തരം ആക്രമണങ്ങളൊന്നും വിജയിച്ചിട്ടില്ലെന്നും ആസൂത്രണം ചെയ്തതുപോലെയാണ് സൈനിക നടപടി മുന്നോട്ടു പോകുന്നതെന്നും പുടിൻ പറഞ്ഞു. യുക്രൈനെ നാസിമുക്തവും സൈനിക മുക്തവുമാക്കി റഷ്യൻ ഭാഷ സംസാരിക്കുന്നവരെ സംരക്ഷിക്കുകയാണ് സൈനിക നടപടിയിലൂടെ ഉദ്ദേശിക്കുന്നത്. ഡോൺബാസിലെ ജനങ്ങൾക്ക് സ്വതന്ത്രമായി റഷ്യൻ ഭാഷ സംസാരിക്കാനും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനും അവസരം ഒരുക്കണമായിരുന്നു. പകരം യുക്രൈൻ അധികൃതർ ഈ മേഖലയിൽ തടസങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ സൈനിക നിയമം പ്രഖ്യാപിക്കാൻ ഉദ്ദേശമില്ലെന്നും പുടിൻ പറഞ്ഞു. ബാഹ്യമായ ആക്രമണം ഉണ്ടായാൽ മാത്രമേ സൈനിക നിയമം പ്രഖ്യാപിക്കൂ. ഇപ്പോൾ അത്തരം സാഹചര്യം റഷ്യയിൽ ഇല്ലെന്നും പുടിൻ വ്യക്തമാക്കി. 




  പുടിൻ ആസൂത്രണം ചെയ്തതുപോലെയല്ല റഷ്യ-യുക്രൈൻ യുദ്ധം മുന്നോട്ടു പോകുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടികൂടിയാണ് പുടിന്റെ പ്രതികരണം. അതേസമയം യുക്രൈനെതിരെയുള്ള സൈനിക നടപടി തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈൻ പോരാട്ടം അവസാനിപ്പിച്ചാൽ മാത്രമേ പിന്മാറൂ എന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ ആവശ്യം യുക്രൈൻ അംഗീകരിക്കണമെന്നും തുർക്കി പ്രസിഡന്റ് എർദോഗനുമായുള്ള സംഭാഷണത്തിൽ പുടിൻ ആവശ്യപ്പെട്ടു.






 യുക്രൈനിലെ തുറമുഖ നഗരമായ ഒഡേസ തകർക്കാൻ റഷ്യ ശ്രമിക്കുന്നതിനായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു. യുദ്ധ നിയമങ്ങളുടെ ലംഘനം നടക്കുകയാണെന്നും സെലൻസ്കി പറഞ്ഞു. ഒഡേസയ്ക്കും മരിയുപോളിനും ഇടയിലുള്ള ഖേഴ്സൺ നിലവിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വിന്നിറ്റ്സ്യ നഗരത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയെന്നും ആരോപണമുണ്ട്. എട്ട് മിസൈലുകൾ പതിച്ചെന്നാണ് യുക്രൈന്റെ അവകാശവാദം. വിന്നിറ്റ്സ്യയിലെ വിമാനത്താവളം പൂ‍ർണമായും തകർത്തെന്നും യുക്രൈൻ ആരോപിക്കുന്നു.

Find out more: