2026 ൽ കേരളത്തിൽ ഹിന്ദു വിശ്വാസികൾ ഭരിക്കുന്ന സർക്കാർ അധികാരത്തിൽ വരണം: നടൻ ദേവൻ! കേരളത്തിൽ ഹിന്ദു ഐക്യം വേണമെന്ന് അദ്ദേഹം പറഞ്ഞു. 70 വ‍ർഷമായി കേരളത്തിലെ ഹിന്ദുക്കൾ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിന്ദുയിസത്തെ തകർക്കാൻ ജവഹ‍ർലാൽ നെഹ്റു സ‍ർക്കാർ വിദ്യാഭ്യാസത്തിൽ നിന്നും ഹിന്ദുയിസത്തെ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. 2026ൽ വിശ്വാസികൾ ഭരിക്കുന്ന സ‍ർക്കാർ അധികാരത്തിൽ വരണമെന്ന് നടൻ ദേവൻ. നിലവിലുള്ള നിയന്ത്രണം ലംഘിച്ച് കാനന പാതയിലൂടെയുള്ള ശബരിമല യാത്രയിൽ ദേവൻ പങ്കെടുത്തു. വിശ്വാസികൾ ഭരിക്കുന്ന നാടായി കേരളം മാറണം. കാനന പാത തുറന്നു കിട്ടുന്നതിലൂടെ മാത്രം അത് സഫലീകരിക്കുന്നില്ല.





   വലിയൊരു യാത്രയുടെ തുടക്കമാണിതെന്ന് ദേവൻ പറഞ്ഞു. ശബരിമലയിലേക്ക് കരിമല വഴിയുള്ള കാനനപാത തീ‍ത്ഥാടനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവൻ. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി വന്നശേഷം എന്തെല്ലാം കഷ്ടപ്പാടുകളാണ് അയ്യപ്പന്മാ‍ർ സഹിച്ചത്. നമ്മളെല്ലാം കണ്ടതാണ്. 2026ൽ ഇവിടുത്തെ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം കേരളത്തിൽ അധികാരത്തിൽ വരുമെന്ന വിശ്വാസത്തോടെ പ്രവ‍ർത്തിക്കണം ഇവിടുത്തെ പ്രശ്നം വിശ്വാസികളും അവിശ്വാസികളും തമ്മിലാണ്. 70 വ‍ർഷമായി ഇവിടുത്തെ വിശ്വാസികൾ കരഞ്ഞുകൊണ്ടിരിക്കുകയാണ്.




  ഇവിടെ ഹിന്ദു ഐക്യം ആവശ്യമാണ്. ആവശ്യം ഭരണ മാറ്റമാണ്. അതുകൊണ്ട് മാത്രമേ പരിഹാരം കാണാൻ സാധിക്കൂ. വിശ്വാസികൾ ഭരിക്കുന്ന നാടായിരിക്കണം കേരളം. ഇവിടെ ഭരിക്കുന്നവ‍ർ മണ്ടന്മാരാണെന്നാണ് ഇവിടെ ഒരു സ്വാമിജി പറഞ്ഞത്. എന്നാൽ അവ‍ർ മണ്ടന്മാരല്ല. അവ‍ർ മണ്ടന്മാരാക്കുന്ന നമ്മളാണ് മണ്ടന്മാ‍ർ- ദേവൻ പറഞ്ഞു. അതേസമയം ഇഇഇ കഴിഞ്ഞ മാർച്ചിലാണ്‌ നടൻ ദേവൻ ബിജെപി പാർട്ടിയിൽ സജീവമായത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന വേദിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തത്. 





  ബിജെപി പതാക നൽകിയാണ് ദേവനെ അമിത് ഷാ പാർട്ടിയിലേക്ക് ക്ഷണിച്ചത്. സംവിധായകൻ വിനു കിരിയത്തും ബിജെപിയിൽ ചേർന്നു. ദേവൻ്റെ പാർട്ടിയായ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചു. കഴിഞ്ഞ 17 വർഷമായി ഒരു കുഞ്ഞിനെ പോറ്റി വളർത്തുന്നത് പോലെ താൻ കൊണ്ടുവന്ന പാർട്ടിയാണ് ബിജെപിയിൽ ലയിച്ചതെന്ന് ദേവൻ വ്യക്തമാക്കി. സിനിമാ രംഗത്ത് എത്തിയ ശേഷം രാഷ്‌ട്രീയരംഗത്ത് എത്തിയ വ്യക്തിയല്ല താനെന്ന് ദേവൻ പറഞ്ഞു. കോളേജ് പഠന കാലം മുതൽ കെഎസ്‌യുവിൻ്റെ പ്രവർത്തകനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Find out more: