'വിക്രം'; ഒരാഴ്ച കൊണ്ട് 100 കോടി കടക്കും! കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആദ്യ ദിനത്തിലെ ബോക്സോഫീസ് കളക്ഷനും പുറത്തുവന്നിരിക്കുകയാണ്. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയ ശ്രദ്ധേയ താരങ്ങളൊരുമിച്ച ലോകേഷ് കനകരാജ് ചിത്രം 'വിക്രം' തീയേറ്ററുകളിൽ തരംഗമായിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്‌നാട്ടിലും, അമേരിക്കയിലും, ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒക്കെ തന്നെ ചിത്രം ആദ്യ ദിനം റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.





  സിനിമയുടെ ആദ്യ ദിന വേൾഡ് വൈഡ് കളക്ഷൻ 55.80 കോടി രൂപയും ഇന്ത്യയിലെ നെറ്റ് കളക്ഷൻ 34.90 കോടി രൂപയും ആണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. തമിഴ് നാട്ടിലെ ടോപ് ഓപ്പണിംഗ് സിനിമകളുടെ കൂട്ടത്തിൽ മൂന്നാമതുമാണ് വിക്രം. സിനിമയുടെ ട്രാക്ക് ചെയ്ത ഷോകളുടെ കളക്ഷൻ തന്നെ 3 കോടിക്ക് മുകളിലാണ്. കേരളത്തിൽ നിന്ന് 5.58 കോടി റിലീസ് ദിനത്തിൽ കളക്ട് ചെയ്തതായാണ് റിപ്പോർട്ട്.  വിജയ് നായകനായെത്തിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. കമൽ ഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്. വിജയ് നായകനായെത്തിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം.






   കമൽ ഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്. റിലീസിന് മുന്നേ ചിത്രം 200 കോടി ക്ലബിൽ ഇടംനേടിയെന്നും റിപ്പോർട്ടുകളുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തിൽ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ ട്വീറ്റ്. ലോകേഷ് കനകരാജും രത്നകുമാറും ചേർന്നാണ് സിനിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. മാസ് ആക്ഷൻ ജോണറിൽ പുറത്ത് വന്ന സിനിമയുടെ സംഗീത സംവിധാനം
അനിരുദ്ധ് രവിചന്ദറാണ്.







  രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അതേസമയം, ആദ്യ ആഴ്ച തന്നെ വിക്രം തമിഴ്നാട്ടിൽ 100 കോടി തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ‌വിജയ് നായകനായെത്തിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. കമൽ ഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്.

Find out more: