ആർഎസ്എസുമായി രഹസ്യ ധാരണ ഉണ്ടാക്കുന്ന ആളാണ് സുധാകരൻ; എംഎ ബേബി! കേരളത്തിലെ കോൺഗ്രസുകാർക്ക് ഒരു പങ്കുമില്ലാതെയാണ് അവർക്ക് ഒരു പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.കെ സുധാകരൻ ആർഎസ്എസുമായി രഹസ്യ ധാരണകൾ ഉണ്ടാക്കുന്ന നേതാവാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.  രാഷ്ട്രീയത്തിൻറെ പേരിൽ അക്രമം നടത്തുന്നതിൽ സുധാകരൻ കേരളത്തിലെ ആർ എസ് എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്.



സുധാകരൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ വരുന്നത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടും എങ്കിലും അത് ആർ എസ് എസ് സംഘടനകളുടെ വളർച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദികൾക്കുണ്ട്.""ആർഎസ്എസുമായി നിരന്തരം രഹസ്യധാരണകൾ ഉണ്ടാക്കുന്ന നേതാവ് ആയാണ് സുധാകരൻ അറിയപ്പെടുന്നത്. അദ്ദേഹം ബിജെപിയിൽ ചേരുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതൊക്കെ ശരിയായാലും അല്ലെങ്കിലും ആർ എസ് എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒത്തുതീർപ്പ് നടത്തുന്ന ഒരു കോൺഗ്രസ് നേതാവാണ് സുധാകരൻ.




കേരളത്തിലെ കോൺഗ്രസുകാർക്ക് ഒരു പങ്കുമില്ലാതെയാണ് അവർക്ക് ഒരു പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ഇങ്ങനെയാണോ തീരുമാനിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ ഞാൻ ചോദിക്കുന്നില്ല. അത് അവരുടെ ആഭ്യന്തരകാര്യം. കോൺഗ്രസും ജനാധിപത്യവുമായി ബന്ധമില്ലാതായിട്ട് പതിറ്റാണ്ടുകളായി." "കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആയി രാഹുൽ ഗാന്ധി നിയമിച്ചിരിക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആർ എസ് എസിനെ ശക്തമായി എതിർക്കുന്ന , വർഗ്ഗീയതയോട് ഒട്ടും സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസിന് കഴിയാതെ പോയത് ദൗർഭാഗ്യകരമായി.



" എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. "ആർ എസ് എസിനോടും വർഗ്ഗീയതയോടും ഒത്തുതീർപ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തിലെ പ്രസിഡന്റ് ആക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇന്ന് കോൺഗ്രസ് നല്കുന്നത് എന്നുമദ്ദേഹം പറഞ്ഞു.കെ സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു. ഹൈക്കമാന്റിന്റേതാണ് പ്രഖ്യാപനം. എ-ഐ ഗ്രൂപ്പുകളുടെ എതിർപ്പും മുതിർന്ന നേതാക്കളുടെ അണിയറ നീക്കവും മറികടന്നാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. രാഹുൽ ഗാന്ധി നേരിട്ടു വിളിച്ചാണ് കെ സുധാകരനെ വിവരം അറിയിച്ചത്.



  കെ എസ് യു താലൂക്ക് പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തുടക്കം. സംഘടനാ കോൺഗ്രസിലും ജനതാ പാർട്ടിയിലും പ്രവർത്തിച്ചെങ്കിലും കോൺഗ്രസിലേക്ക് മടങ്ങിയെത്തി. 1996 മുതൽ 2006 വരെ തുടർച്ചയായി മൂന്നു തവണ വിജയിച്ചു. 1980ലും 82,91 വർഷങ്ങളിൽ എടക്കാടു നിന്നും പരാജയപ്പെട്ടു. കോൺഗ്രസ് ശക്തമായി തിരികെ വരുമെന്ന് സുധാകരൻ പറഞ്ഞു. ജനവിശ്വാസമുള്ള, പാർട്ടിയോട് കൂറു പുലർത്തുന്ന നേതാക്കളെ കണ്ടെത്തി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരും. പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്നും നേതാക്കളെ നേരിൽ കാണുമെന്നും കെ സുധാകരൻ പറഞ്ഞു.

 

Find out more: