പൗരത്വ നിയമം നടപ്പാക്കിയതില്‍ പ്രതിഷേധം അറിയിച്ച് എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് റിപ്പോർട്ട്.
ഇന്ത്യയിലുള്ള അരക്ഷിതാവസ്ഥകാരണമാണ് എട്ടു രാജ്യങ്ങള്‍ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ഇക്കാര്യം ലോക്സഭയില്‍ ആന്റോ ആന്റണിയെ അറിയിച്ചു.
ഓസ്ട്രേലിയ, ബെല്‍ജിയം, കാനഡ, ചൈന, മലേഷ്യ, ന്യൂസീലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാര്‍ക്കായി യാത്രാനിയന്ത്രണവും മാര്‍ഗനിര്‍ദേശവും നൽകിയത് .
എന്നാല്‍, പൗരത്വ പ്രതിഷേധങ്ങള്‍ വിനോദസഞ്ചാരമേഖലയില്‍ എത്രമാത്രം ആഘാതമുണ്ടാക്കിയെന്നു വിലയിരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇപ്പോഴും പല സ്ഥലങ്ങളിലും പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്.
click and follow Indiaherald WhatsApp channel