യുവതികൾ സ്ത്രീധനത്തോട് നോ പറയണം എന്ന് ഗവർണർ! സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്നം. സ്ത്രീധനത്തിനെിരെ എല്ലാവരും കൈകോർക്കണമെന്നും ഗവർണർ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി നടത്തുന്ന ഉപവാസ സമരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്ത്രീധനം ചോദിച്ചെന്ന് അറിഞ്ഞാൽ പെൺകുട്ടികൾ വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു. സ്ത്രീധനത്തിനെതിരെ ഇത്തരം പരിപാടികൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 



  കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കുമ്മനം രാജശേഖരനും ഗാന്ധിജിയുടെ പൗത്രിയും പിന്തുണ അറിയിച്ചിരുന്നുവെന്നും ഗവ‍ർണ‍‍ർ പറഞ്ഞു. സ്ത്രീധനത്തോട് നോ പറയാൻ പെൺകുട്ടികൾ തയ്യാറാകണം. സ്ത്രീധനം ആവശ്യപ്പെട്ടെന്ന് അറിഞ്ഞാൽ പെൺകുട്ടികൾ വിവാഹത്തിൽ നിന്നും പിന്മാറണം. ബിരുദം നൽകുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന് ബോണ്ട് ഒപ്പിട്ടു വാങ്ങണം. പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണമെന്നും ഗവർണർ പറഞ്ഞു. വരന്മാരുടെ അമ്മമാരാണ് സ്ത്രീധനം തടയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സ്ത്രീകൾക്ക് എതിരെയുള്ള ആക്രമങ്ങൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കും.




     നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ഉപവാസം. വൈകിട്ട് 4.30ന് മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ പ്രാർത്ഥന യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് ആറ് മണിക്ക് ഉപവാസം അവസാനിപ്പിക്കും. കേരള ഗാന്ധി സമാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളുടെ സംയുക്ത സംരംഭമാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയുടെ വീട്ടിൽ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. കേരള ചരിത്രത്തിൽ ആദ്യമായാണ് ഗവർണർ ഉപവാസം അനുഷ്ഠിക്കുന്നത്.



     ഇതിന് പുറമെ, സംസ്ഥാന വ്യാപകമായി ഗാന്ധിയൻ സംഘടനകൾ ജില്ലകൾതോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ നടത്തും.അതേസമയം സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രം പുറത്തിറങ്ങി. മോഹൻലാൽ, മഞ്ജുവാര്യർ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ ആഡ്ഫിലിം മെയ്ക്കേർസ്സും നിർമ്മാണത്തിൽ ഭാഗമായിട്ടുണ്ട്‌.  

Find out more: